പാര്‍ലിമെന്‍റ് അംഗത്തിന് കോവിഡ്; പാര്‍ലിമെന്‍റ് അണുവിമുക്തമാക്കി

  • 17/06/2020

കുവൈറ്റ് സിറ്റി: കുവൈത്ത് പാര്‍ലിമെന്‍റ് അംഗത്തിന് കോവിഡ് സംശയത്തെ തുടര്‍ന്ന് പാർലിമെന്റ് മന്ദിരം അണുവിമുക്തമാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാര്‍ലിമെന്‍റ് അംഗത്തിന് കോവിഡ്-19 സ്ഥീരീകരിച്ചതായി ദേശീയ അസംബ്ലി സ്പീക്കർ മർസൂക്ക് അലി അൽ ഗാനിം അറിയിച്ചു. പാര്‍ലിമെന്‍റ് ജനറൽ സെക്രട്ടേറിയറ്റ് നിർദ്ദേശിച്ച നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും പാലിക്കണമെന്ന് എല്ലാ അംഗങ്ങളോടും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. മുന്‍ തീരുമാന പ്രകാരം ദേശീയ അസംബ്ലി നാളെ തുടരുമെന്നും അല്‍ ഗാനിം അറിയിച്ചു. അതിനിടെ കര്‍ഫ്യൂയുമായി ബന്ധപ്പെട്ട് സുപ്രീം മിനിസ്​റ്റീരിയൽ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭക്ക് സമര്‍പ്പിക്കുമെന്നും വ്യാഴാഴ്​ച വൈകുന്നേരം ചേരുന്ന മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടാകുമെന്നും ​ സൂചനയുണ്ട്. കോവിഡ് പ്രതിരോധ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ്​ അനുവദിച്ച് രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് കുവൈത്ത് സര്‍ക്കാര്‍

Related News