കുവൈറ്റ് സിറ്റി : അവന്യൂസ് മാളിലെ ഷോപ്പുകൾക്ക് അടുത്ത രണ്ട് മാസത്തേക്ക് 50 ശതമാനം വാടക കുറച്ചു, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വാടകയാണ് പകുതിയായി കുറച്ചത്. മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ മുഴുവൻ വാടകയും ഒഴിവാക്കിയിരുന്നു. മാളിലെ സ്ഥാപനങ്ങൾക്ക് അടുത്ത ഓഗസ്റ്റ് വരെയുള്ള വാടക കിഴിവ് 40 മില്യൺ ദിനാറാകുമെന്നും, കോവിഡ് വ്യാപനത്തെത്തുടർന്നു സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ സ്ഥാപന ഉടമകളുടെ നഷ്ടം കുറച്ചു അവരെ പിന്തുണക്കുവാൻ നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും മബാനി മാനേജ്‌മന്റ് അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?