കുവൈറ്റ് സിറ്റി : മാർച്ച് 12ന് ശേഷം രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹന രെജിസ്ട്രേഷൻ ഇന്ന് മുതൽ വിദേശികൾക്കും സ്വദേശികൾക്കും പുതുക്കാമെന്ന് ആഭ്യന്തരമന്ത്രാലയം. രെജിസ്ട്രേഷൻ പുതുക്കാനായി ഓഫീസുകൾ രാവിലെ എട്ടുമുതൽ വൈകിട്ട് നാല് വരെ തുറന്നു പ്രവർത്തിക്കും. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രെജിസ്ട്രേഷൻ പുതുക്കാത്തതിന്റെ പേരിൽ പിഴ ഈടാക്കില്ലായെന്ന് ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കണം അപേക്ഷകർ ഓഫീസിൽ വരേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?