കുവൈറ്റ് സിറ്റി : കുവൈറ്റ് മുനിസിപ്പാലിറ്റി MOI യുമായി ഏകോപിപ്പിച്ച് ജലീബ് പ്രദേശത്തെ ഒരു മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്തി, അവിടെ പ്രാദേശികമായി വാറ്റിയെടുത്ത മദ്യവും ഉൽപാദന ഉപകരണങ്ങളും പിടിച്ചെടുത്തു. മദ്യനിർമ്മാണത്തിനുപയോഗിച്ച ബാരലുകളിൽ പാറ്റകൾ ഉൾപ്പെടെയുള്ള പ്രാണികൾ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നെന്നും സുരക്ഷാ വൃത്തങ്ങൾ വിവരിച്ചു. ഫർവാനിയ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല സഫയാണ് മദ്യ ഫാക്ടറിയിൽ റെയ്ഡ് നടത്താനും ഉള്ളിലുള്ളവരെ അറസ്റ്റ് ചെയ്യാനും നിർദ്ദേശം നൽകിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?