ബാർകോഡ് സംവിധാനം നിർത്തലാക്കണമെന്ന് യൂണിയൻ ഓഫ് കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ് ഫെഡറേഷൻ

  • 29/06/2020

കുവൈറ്റ് സിറ്റി : കോവിഡ് ജാഗ്രതയുടെ ഭാഗമായി ഷോപ്പിംഗിനായി ഏര്‍പ്പെടുത്തിയ ബാർകോഡ് സംവിധാനം നിർത്തലാക്കണമെന്ന് യൂണിയൻ ഓഫ് കൺസ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ് ഫെഡറേഷൻ ചെയർപേഴ്‌സൺ ഫഹദ് അൽ ഖഷ്തി വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈത്തില്‍ കോവിഡ് വ്യാപനം കുറക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പ്രീ ബുക്കിംഗ് സംവിധാനത്തോട് മികച്ച നിലയിലാണ് കോ ഓപ്പറേറ്റീവ് സൂപ്പർമാർക്കറ്റുകൾ സഹകരിച്ചത്. കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ച സമയങ്ങളില്‍ ഷോപ്പിംഗാനായുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കി പ്രീ ബുക്കിംഗ് കര്‍ഫ്യൂ സമയങ്ങളില്‍ മാത്രമായി കുറക്കണമെന്ന് ഫഹദ് അൽ ഖഷ്തി പറഞ്ഞു. അതോടപ്പം ലോക് ഡൌണ്‍ ഇല്ലാത്ത മേഖലകളില്‍ ഉപഭോക്താക്കളുടെ ഷോപ്പിംഗ് താമസ സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗള്‍ഫില്‍ രോഗമുക്തിയില്‍ ഒന്നാം സ്ഥാനം കുവൈത്തിനാണ്. ആകെ രോഗികളുടെ എണ്ണത്തില്‍ 70.10 ശതമാനം പേര്‍ക്കും ഇതുവരെയായി രോഗം ഭേദമായിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലായി ജന ജീവിതം സാധാരണ രീതിയിലേക്ക് കൊണ്ടുവരുന്ന സര്‍ക്കാരിന്‍റെ എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related News