കുവൈറ്റ് സിറ്റി : രാജ്യത്തെ നടക്കുന്ന അനധികൃത വിസ കച്ചവടത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലിഹ് വ്യക്തമാക്കി. വിസ ട്രേഡിംഗെന്ന പകർച്ചവ്യാധി ഇല്ലാതാക്കാൻ സാധ്യമായ എല്ലാ വഴികളും തേടും. വിസ കച്ചവടത്തിൽ ഏർപ്പെടുന്നവർക്കും അവരുമായി സഹകരിക്കുന്നവർക്കും പിഴ ചുമത്താനുള്ള നിയമ നിര്‍മ്മാണം ഉടന്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരില്‍ ഭൂരിഭാഗവും മാതൃ രാജ്യത്തേക്ക് തിരിച്ച് പോയിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ ഉടന്‍ തന്നെ തിരികെ പോകുമെന്നും അനസ് അൽ സാലിഹ് പറഞ്ഞു. പൊതുമാപ്പിനായി രാവും പകലും പരിശ്രമിച്ച വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. വ്യാജ കമ്ബനിയുടെ പേരില്‍ വിസ കച്ചവടം നടത്തിയ നിരവധി സ്വദേശികളേയും വിദേശികളേയും അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുകോടി ദിനാറിന്റെ (ഏകദേശം 1,100 കോടി രൂപ) വിസ കച്ചവടം നടത്തിയ കേസില്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗം അടക്കം മൂന്ന് ബംഗ്ലാദേശ് സ്വദേശികളെയും സ്വദേശികളേയും കുവൈത്ത് രഹസ്യാന്വേഷണവിഭാഗം അടുത്തിടെയാണ് അറസ്റ്റ് ചെയ്തത് .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?