കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വിദേശികള്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുന്നു

  • 30/06/2020

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ വിദേശികള്‍ക്ക് പകരമായി 400 ളം സ്വദേശികളെ നിയമിക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ നിയമനവുമായി ബന്ധപ്പെട്ട് കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫുഹി സിവിൽ സർവീസ് കമ്മീഷനുമായി ചര്‍ച്ച നടത്തി. എഞ്ചിനീയർമാർ, നിയമവിദഗ്ദർ , സെക്രട്ടറി പോസ്റ്റിൽ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് ജോലി നഷ്ടമാകുന്നത്. സ്വദേശിവത്ക്കരണത്തിൻറെ ഭാഗമായാണ് പുതിയ നീക്കം. അടുത്ത വര്‍ഷത്തോട് കൂടി മുനിസിപ്പാലിറ്റിയില്‍ നിന്നും പൂര്‍ണ്ണമായി വിദേശികളെ ഒഴിവാക്കുമെന്നാണ് സൂചന.അതിനിടെ നിലനിർത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോർട്ട് വകുപ്പ് മേധാവികൾ സമർപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related News