അമേരിക്കയില്‍ ഇന്ത്യക്കാരനായ എം.ബി.എ വിദ്യാർഥി കൊല്ലപ്പെട്ടത് അതിക്രൂരമായെന്ന് റിപ്പോർട്ട്. ഭവന രഹിതനും ലഹരിക്കടിമയുമായ ജൂലിയൻ ഫോക്ക്നറാണ് ഹരിയാനയിലെ പഞ്ച്കുളയിലെ ഭഗവാൻപൂർ ഗ്രാമത്തില്‍ നിന്നുള്ള വിവേക് സൈനിയെന്ന എംബിഎ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത്. ജോർജിയയിലെ ലിത്തോനിയയില്‍ വെച്ച് ജൂലിയൻ 50 ലേറെ തവണയാണ് ചുറ്റികകൊണ്ട് വിവേക് സൈനിയുടെ തലക്കടിച്ചത്. ജനുവരി 16ന് നടന്ന കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
25കാരനായ വിവേക് ജോർജ്ജിയയിലെ ലിത്തോനിയയിലെ ഒരു സ്റ്റോറില്‍ പാർട് ടൈം ക്ലർക്കായിരുന്നു. ഭവന രഹിതനായി അലഞ്ഞു നടന്നിരുന്ന ജൂലിയൻ സ്റ്റോറിനുള്ളിലായിരുന്നു കഴിഞ്ഞിരുന്നത്. പുറത്തു കനത്ത തണുപ്പായതിനാല്‍ ജൂലിയനെ സ്റ്റോറില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. ഭക്ഷണവും താമസിക്കാൻ ഇടവും വസ്ത്രങ്ങളും ജീവനക്കാർ നല്‍കിയിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?