20000 ലൈസെൻസുകൾ വിതരണം ചെയ്തു.

  • 30/06/2020

കുവൈറ്റ് സിറ്റി : ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് കഴിഞ്ഞയാഴ്ച പ്രവർത്തനം ആരംഭിച്ചതുമുതൽ 60000 വാഹന രെജിസ്ട്രേഷനുകൾ പുതുക്കി നൽകി , കൂടാതെ സ്വദേശികൾക്കും വിദേശികൾക്കുമായി ഓൺലൈനായി പുതുക്കിയ 20000 ഡ്രൈവിംഗ് ലൈസൻസുകളും വിതരണം ചെയ്തു. മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് ഡിപ്പാർട്മെന്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി അൽ നാസർ ക്ലബിലാണ് ലൈസൻസുകൾ വിതരണം ചെയ്തത്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12 മുതല്‍ ഈ വര്‍ഷം അവസാനം വരെ എല്ലാ വാഹനങ്ങളെയും സാങ്കേതിക പരിശോധനയിൽ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു, കൂടാതെ രജിസ്ട്രേഷൻ കാലഹരണപ്പെട്ട വാഹന ഉടമകളിൽനിന്നും പിഴ ഈടാക്കുന്നതും ഒഴിവാക്കിയതായി മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, മാർച്ച് 12 ന് മുൻപ് രജിസ്ട്രേഷൻ അവസാനിച്ച വാഹന ഉടമയ്ക്ക് വാഹനവുമായി ഏതെങ്കിലും ഗവർണറേറ്റിലെ ഏതെങ്കിലും കാർ സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സാങ്കേതികമായി പരിശോധിക്കാതെതന്നെ വാഹന രജിസ്ട്രേഷനുകൾ പുതുക്കി നൽകിയതായും ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു.

Related News