സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ഇടവകദിനം ആചരിച്ചു.

  • 04/02/2024


കുവൈറ്റ്‌ : സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2023-2024 വര്‍ഷത്തിന്റെ ഇടവകദിനം  സെന്റ് പോള്‍സ് ദേവാലയത്തില്‍  വെച്ച് ഫെബ്രുവരി 3-)0 തീയതി നടത്തപെട്ടു.ഈ യോഗം ഇമ്മാനുവല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ. കെ. സി. ചാക്കോ ഉദ്ഘാടനം ചെയ്യുകയും ഇടവക വികാരി റവ. ഫാ. എബ്രഹാം പി. ജെ. അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. എബ്രഹാം സ്വാഗതം ആശംസിച്ചു.

പ്രസ്തുത സമ്മേളനത്തിൽ സെക്രട്ടറി ശ്രീ. ജോൺസൺ. കെ 2023-24 വര്‍ഷത്തിന്റെ റിപ്പോര്‍ട്ട് വായിക്കുകയും, സഭാ മാനേജിംഗ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ് ആശംസ അറിയിക്കുകയും ചെയ്തു.ഇടവകയുടെ "സാന്തോം ഫെസ്റ്റ് 2023" റാഫിൾ കൂപ്പണിന്റെ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിക്കുകയും ജനറല്‍ കണ്‍വീനര്‍ ശ്രീ. ഐസക്ക് മാത്യു സാന്തോം ഫെസ്റ്റിനുവേണ്ടി വേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.ഇടവകയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി  ഇടവക അംഗമായ ശ്രീ. മനോജ് തങ്കച്ചന്റെ രചനയിൽ ശ്രീ. ജിതിൻ മാത്യു സംഗീതം നൽകി, അനുഗ്രഹീത ക്രിസ്തീയ ഭക്തിഗാന ഗായകൻ ശ്രി. കെസ്റ്റർ പാടിയ “ബ് യാദ് ആലോഹോ” എന്ന ഗാനോപഹാരം ഇടവക മുമ്പായി സമര്‍പ്പിക്കുകയും ചെയ്തു. 

ഇടവകയില്‍ 75-)മത് ജന്മദിനം ആഘോഷിക്കുന്ന ശ്രീ. നൈനാന്‍ ചെറിയാന്‍, ശ്രീ. ബാബു കോശി എന്നിവരെയും, 25-)മത്  വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ശ്രീ. റെജി. പി. ജോൺ ശ്രീമതി ഷെല്ലി റെജി, ശ്രീ. മനോജ്. വി. കുഞ്ഞുമോന്‍ ശ്രീമതി ഷൈനി മനോജ്  എന്നിവരെ ഇടവക ആദരിക്കുകയും ഇടവകയിലെ സണ്‍ഡേ സ്കൂള്‍ കുട്ടികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. 
നൂറുകണക്കിന്  ഇടവക ജനങ്ങൾ പങ്കെടുത്ത ഈ യോഗത്തിന് വേണ്ടി കണ്‍വീനര്‍ ശ്രീ. ജോജി ജോൺ നന്ദി അറിയിക്കുകയും ചെയ്തു.

Related News