കൈക്കൂലി ആരോപണം ഉന്നയിച്ച് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രെട്ടറി മേജർ ജനറൽ മസെൻ അൽ ജറഹയെ സസ്പെൻഡ് ചെയ്തു.

  • 30/06/2020

കുവൈറ്റ് സിറ്റി : ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലേഹ് ആഭ്യന്തര മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മസെൻ അൽ ജറഹയെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ബംഗ്ലാദേശ് പാർലമെന്റ് അംഗത്തിന്റെ കേസന്വേഷണത്തിനിടെ അദ്ദേഹം കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് വ്യക്തമായതിനെത്തുടർന്നാണ് സസ്പെൻഷൻ .അതിനിടെ അറസ്റ്റിലായ ബംഗ്ലാദേശ്‌ പാർലമന്റ്‌ അംഗത്തിന്റ അനധികൃത ഇടപാടുകളുമായി ബന്ധപ്പെട്ട്‌ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണു. നിലവിൽ രണ്ട് പാർലമന്റ്‌ അംഗങ്ങൾക്ക്‌ ഇടപാടിൽ ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. പാർലമന്റ്‌ അംഗങ്ങങ്ങൾ എന്ന നിലയിലുള്ള ഇവരുടെ പരിരക്ഷ നീക്കം ചെയ്യുന്നതിനു പബ്ലിക്‌ പ്രോസിക്യൂഷൻ സ്പീക്കർക്ക്‌ കത്ത്‌ നൽകി. കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത്, വിസ വ്യാപാരം, കൈക്കൂലി എന്നീ കുറ്റങ്ങൾക്ക് ബംഗ്ലാദേശ് നിയമസഭാംഗവും കുവൈറ്റ് ബിസിനസുകാരനുമായ മുഹമ്മദ് ഷാഹിദ് ഇസ്ലാം സെൻട്രൽ ജയിലിൽ 21 ദിവസത്തെ തടവിലാണ്. ബംഗ്ലാദേശ് പാർലമെന്റ് സിറ്റിംഗ് അംഗമായ അദ്ദേഹം 9,000 ക്ലീനിംഗ് തൊഴിലാളികളുള്ള നാല് കമ്പനികൾ കുവൈത്തിൽ നടത്തുന്നുണ്ട്.

Related News