തനിമ കുവൈത്ത്‌ 2023ലെ പേൾ ഓഫ്‌ ദി സ്കൂൾ അവാർഡുകൾ വിതരണം ചെയ്തു

  • 05/02/2024


വർഷാവർഷം കുവൈത്തിലെ 25 ഇന്ത്യൻ സ്കൂളുകളിൽ നിന്നും കലകായിക സാംസ്കാരിക പഠന- പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 വിദ്യാർത്ഥികൾക്‌ ഉള്ള പേൾ ഓഫ്‌ ദി സ്കൂൾ 2023 പുരസ്കാരങ്ങളും യുണൈറ്റഡ്‌ ഇന്ത്യൻ സ്കൂളിലെ 7ആം ക്ലാസ്‌ ഉന്നത വിജയിക്കുള്ള ബിനി ആന്റണി മെമോറിയൽ അവാർഡും വിതരണം ചെയ്തു. 

സെരാഫിൻ ഫ്രെഡിയുടെ നേതൃത്വത്തിൽ കുട്ടിത്തനിമ അംഗങ്ങളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടി, ഓണത്തനിമ‌ പ്രൊഗ്രാം ജെനറൽ കൺവീനർ അഷറഫ്‌ ചൂരോട്ടിന്റെ‌ അധ്യക്ഷതതയിൽ പിഒഎസ്‌ കൺവീനർ ഡി.കെ. ദിലീപ്‌ സ്വാഗതം ആശംസിച്ചു ആരംഭം കുറിച്ചു. പ്രൊഗ്രാം കൺവിനർ ബാബുജി ബത്തേരിയുടെ ആമുഖപ്രസംഗാനന്തരം മുൻ കുവൈത്ത്‌ അന്താരാഷ്ട്ര വോളിബോൽ താരം ഖാലിദ്‌ അൽ മുത്തൈരി പരിപാടി ഉത്ഘാടനം ചെയ്തു. പേൾ ഓഫ് ഭി സ്കൂൾ കട്ടികളുടെ മാർച്ച് ഫാസ്റ്റിന് ശേഷം , അവരുടെ വ്യക്തിഗത പ്രൊഫൈലുകൾ അവതരിപ്പിച്ചു. പ്രത്യേകം തയ്യാർ ചെയ്ത മെമെന്റോയും സർട്ടിഫിക്കറ്റുമാണ് കുട്ടികൾക്ക് പാരിതോഷികമായി നൽകുന്നത്. 2023ഇൽ അക്കാഡമിക്ക്‌-പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച തനിമ അംഗങ്ങളുടെ മക്കൾക്ക്‌ ഉള്ള പുരസ്കാരങ്ങളും കൈമാറി.

മുഖ്യപ്രഭാഷണത്തിൽ ഇനൊവേഷൻ & ക്രിയേറ്റിവിറ്റി എന്ന വിഷയത്തിൽ സിറ്റി ഗ്രൂപ്പ്‌ കമ്പനി സിഇഒ ധീരജ്‌ ഭരദ്വാജ്‌ ‌വീക്ഷണങ്ങൾ അവതരിപ്പിച്ചു. കനേഡിയൻ അന്താരാഷ്ട്ര കായികതാരം എമ്മാ റെപ്പി അനുമോദനങ്ങൾ പങ്കുവെച്ചു.  പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ മാണി പോൾ സന്ദേശം കൈമാറി. ‌ ‌ തനിമ കൺവീനർ ഷൈജു പള്ളിപ്പുറം, മലബാർ ഗോൾഡ്‌ കണ്ട്രി ഹെഡ്‌ അഫ്സൽ ഖാൻ, മെട്രോ മെഡികൽ ഗ്രൂപ്പ്‌ സിഇഒ ഹംസ പയ്യന്നൂർ, തനിമ ജോയന്റ്കൺവീനർ വിജേഷ്‌ വേലായുധൻ ‌എന്നിവർ ആശംസകൾ അർപ്പിച്ചു. പെൺതനിമ അംഗങ്ങൾ പ്രൊഗ്രാ തയ്യാറെടുപ്പുകൾ ഏകോപിപ്പിച്ചു. പെൺതനിമ കൺവിനർ ഉഷ ദിലീപ്‌ സദസിനു നന്ദി അറിയിച്ചു.

Related News