മാർത്തോമ്മൻ പൈതൃക സന്ദേശ യാത്ര

  • 11/02/2024


മാർത്തോമ്മൻ പൈതൃക സംഗമത്തിന് മുന്നോടിയായി നടത്തുന്ന ദീപശിഖ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കുവൈറ്റ് മേഖല യുവജന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 24 ശനി,25 ഞായർ എന്നീ ദിവസങ്ങളിൽ മാർത്തോമ്മൻ പൈതൃക സന്ദേശയാത്ര സംഘടിപ്പിക്കുന്നു.

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ 1950 -മത് രക്തസാക്ഷിത്വ വർഷാചരണ സമാപനവും,പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ചരമ നവതിയും മലങ്കരസഭ ഭരണഘടനയുടെ നവതി ആഘോഷവും 2024 ഫെബ്രുവരി 25 ന് കോട്ടയം എം.ഡി സെമിനാരി അങ്കണത്തിൽ മാർത്തോമ്മാ പൈതൃക സംഗമമായി നടക്കുന്നത്.

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ നാമധേയത്തിൽ സ്ഥാപിതമായ കുവൈറ്റിലെ പുരാതന ദേവാലയമായ അഹമ്മദി സെൻ്റ് തോമസ് പഴയപള്ളി ദേവാലയത്തിൽ നിന്ന് ആരംഭിച്ച് സെന്റ് ബേസിൽ ദേവാലയം, സെന്റ് സ്റ്റീഫൻസ് ദേവാലയങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി സെൻ്റ് ഗ്രിഗോറിയോസ് മഹാ ഇടവകയിൽ (സെൻ്റ് ബസേലിയോസ് ചാപ്പലിൽ)
സമാപിക്കും..

Related News