ഫ്രൈഡേ ഫോറം കുവൈറ്റ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു

  • 13/12/2025



ഫ്രൈഡേ ഫോറം കുവൈറ്റ് 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കബ്‌ദിൽ നടന്ന വാർഷിക പൊതുസമ്മേളനവും കുടുംബ സംഗമത്തിൽ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.

യോഗത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ്, മുഹമ്മദ് ഷബീർ , കുവൈറ്റിലെ പ്രവാസി സമൂഹത്തിനായി ഫ്രൈഡേ ഫോറം നടത്തിയ സേവന പ്രവർത്തനങ്ങളും ഇന്ത്യയിലും വിദേശത്തുമുള്ള അർഹരായവർക്ക് നൽകിയ സഹായങ്ങളും വിശദീകരിച്ചു. 

വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെ കുവൈറ്റിലെ ലേബർ ക്യാമ്പുകളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ചികിത്സയും മരുന്നുകളും നൽകിയതായും വിദ്യാഭ്യാസ മേഖലയിൽ സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള സഹായങ്ങളും നൽകിയതായും അദ്ദേഹം അറിയിച്ചു.

സംഘടനയുടെ വളർച്ചയും മൂല്യങ്ങളും സംബന്ധിച്ച് മുതിർന്ന അംഗം ഡോ. അമീർ സംസാരിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദും സാമ്പത്തിക റിപ്പോർട്ട് അനൂപ് അവതരിപ്പിക്കുകയും ചെയ്തു.

യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഫസീഹുള്ള അബ്ദുള്ള പ്രസിഡൻ്റ്, മുഹമ്മദ് ആരിഫ് ജനറൽ സെക്രട്ടറി, അബി നവാസ് ഫിനാൻസ് സെക്രട്ടറി, സലീം പി.ബി. സക്കാത്ത് കൺവീനർ, ഷബീർ മെഡിക്കൽ ക്യാമ്പ് കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു.

കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദ പരിപാടികളും സമ്മാന വിതരണവും നടന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറിയുടെ നന്ദിപ്രകടനത്തോടെ പരിപാടി സമാപിച്ചു.

Related News