കെ.കെ.എം.എ. ഹവല്ലി ബ്രാഞ്ചിന് പുതിയ സാരഥികൾ

  • 11/12/2025

 


കുവൈത്ത് : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഹവല്ലി ബ്രാഞ്ചിലെ 2026_2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഹവല്ലി അൽ മുത്വവ്വ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. യോഗത്തിൽ കെ.കെ അഷ്റഫ് ഖിറാഅത്തും,സി.എച്.മുഹമ്മദ് കുഞ്ഞി സ്വാഗതവും പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് എ.വി നാസർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് ജനറൽ സെക്രട്ടറി ഷാഫി കാഞ്ഞങ്ങാട് 2024_2025 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഷ്‌റഫ്.കെ.കെ. സാമ്പത്തിക കാര്യ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.കെ.എം.എ രക്ഷാധികാരി അക്ബർ സിദ്ദിഖ് യോഗം ഉൽഘാടനം ചെയ്തു. കേന്ദ്ര വൈസ് പ്രസിഡന്റ്‌ ജാഫർ പി.എം കെ.കെ.എം.എ പ്രവർത്തനങ്ങൾ വിശദീകരിച്ചു. 

2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് കേന്ദ്ര റിട്ടേണിങ് ഓഫീസർ എ.ടി. നൗഫൽ നിയന്ത്രിച്ചു. അബ്ദുൽ റഹ്മാൻ പി.കെ. അനുവാതകനായും, യൂസഫ് അനുപാതകനയുമുള്ള പാനൽ സദസ്സ് ഐക്യഖണ്ഡേനെ അംഗീകരിച്ചു. താഴെ പറയുന്നവരാണ് പുതിയ ഭാരവാഹികൾ 

പ്രസിഡണ്ട്  അബ്ദുൽ നാസർ എ.വി,ജനറൽ സെക്രട്ടറി  അബ്ദു റൗഫ് പി.എ.പി, ട്രഷറർ നിഷാദ് പി , അഡ്മിൻ സെക്രട്ടറി  അബ്ദു റഹ്മാൻ കെ.ടി ,ബ്രാഞ്ച് വൈസ് പ്രസിഡന്റ്‌മാരായി അഷറഫ് കെ.കെ,ഷരീഫ് കെ.കെ,ഇബ്രാഹിം പി.എം,കരീം അബ്ദുള്ള,റാസിക്ക്, നൗഷാദ് പേരാമ്പ്ര എന്നിവരെയും,ഷാഫി, ജാഫർ പി.കെ, മുഹമ്മദ് കുഞ്ഞി,എ.കെ.നൗഷാദ്, അബ്ദുല്ല കാരാമ്പ്ര എന്നിവരെ കേന്ദ്ര ജനറൽ കൌൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഇതോടനുബന്ധിച്ച് നിലവിൽ വന്നു.   

പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്ന് കൊണ്ട് കെ.കെ.എം.എ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, കേന്ദ്ര പ്രസിഡണ്ട് കെ.ബഷീർ,കേന്ദ്ര വർക്കിംഗ് പ്രസിഡണ്ടുമാരായ ഗഫൂർ എച്ച്.എ,ഒ.പി ഷറഫുദ്ദീൻ,സിറ്റി സോണൽ പ്രസിഡന്റ് ലത്തീഫ് ശാദിയ എന്നിവർ സംസാരിച്ചു. കെ.കെ.എം.എ സിറ്റി സോണൽ സെക്രട്ടറി അബ്ദു റസാഖ്, ട്രഷറർ കമറുദ്ധീൻ,സിറ്റി സോണൽ വി.പി നസീർ മറ്റു ബ്രാഞ്ച് പ്രതിനിധികളായ ഷറഫുദ്ദീൻ, ബാദുഷ, ഹബീബ്, മിറാഷ്, മുഹമ്മദ് കുട്ടി, ആരിഫ്, എന്നിവരും ആശംസകൾ നേർന്നു.  

2026-27 മെമ്പർഷിപ്പ് ക്യാമ്പയിനോട് അനുബന്ധിച്ച് ഒക്ടോബർ 11 മുതൽ 31 വരെ ഏറ്റവും കൂടുതൽ മെമ്പർമാരെ കൊണ്ട് വരുന്ന ആദ്യത്തെ മൂന്ന് സ്ഥാനക്കാർ,10 പുതിയ മെമ്പർമാരെ കൊണ്ട് വന്നവർ,അത് പോലെ നവംബർ 15 മുതൽ 28 വരെ 10 മെമ്പർമാരെ കൊണ്ട് വന്നവർ, എന്നിവർക്കുള്ള സമ്മാനദാനവും യോഗത്തിൽ വിതരണം ചെയ്തു. മീറ്റിംഗിനിടയിൽ നടത്തിയ ക്വിസ് മത്സരത്തിൽ സൈഫുദ്ദീൻ വി,നൗഷാദ് പേരാമ്പ്ര, സത്താർ ടി.ടി,നൗഫൽ എ.ടി എന്നിവർ വിജയികളാവുകയും കേന്ദ്ര സോണൽ നേതാക്കൾ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തവർക്കുള്ള ബ്രാഞ്ചിന്റെ മെഗാ സമ്മാനത്തിന് സുധീർ അർഹനായി. വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ നറുക്കെടുപ്പും, കേന്ദ്ര പ്രസിഡണ്ട് കെ.ബഷീർ സമ്മാനദാനവും നിർവഹിച്ചു. കെ.കെ.എം.എ സിറ്റി സോണൽ വൈസ് പ്രസിഡന്റ് ജാഫർ പി.കെ. ആങ്കറിംഗും,ക്വിസ് മേൽനോട്ടവും നിർവഹിച്ചു. അബ്ദുറഹ്മാൻ, അബ്ദു റൗഫ്, ഫൂആദ് പാലത്തം, സക്കീർ ഹുസൈൻ, ഇബ്രാഹിം പി.എം, ഇബ്രാഹിം ടി.ടി,സത്താർ,നൗഷാദ് പേരാമ്പ്ര, സലാഹുദ്ദീൻ എന്നിവർ മീറ്റിംഗ് ക്രമീകരണങ്ങൾ നടത്തി.

പുതിയ ജനറൽ സെക്രട്ടറി അബ്ദുൽ റൗഫ്.പി.എ.പിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

Related News