ഏറോ സ്മാഷ് ഇന്റര്‍നാഷനൽ ടൂര്‍ണമെന്റ്: കിരീടം സ്വന്തമാക്കി റിയാസ് – ഫവാസ് കൂട്ടുകെട്ട്

  • 08/12/2025

Aero Smash Internal Tournament – Season 1-ൽ റിയാസ് – ഫവാസ് കൂട്ടുകെട്ടാണ് കിരീടം സ്വന്തമാക്കിയത്. ഗ്രാൻഡ് ഫൈനലിൽ ഷിഹാബ് – സുനിൽ മുസ്തഫ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് അവർ ചാമ്പ്യന്മാരായത്.

ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ അൻവർ – സൽമാൻ ജോടി മികച്ച പ്രകടനത്തോടെ റഫി – ഷോബിൻ കൂട്ടുകെട്ടിനെ തോൽപ്പിച്ച് വിജയിച്ചു.

ടൂർണമെന്റിലെ വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചത്:
 • ചാമ്പ്യന്മാർക്ക്: REG Education Head അജ്‌മൽ
 • റണ്ണേഴ്സ്-അപ്പുകൾക്ക്: ഭാവൻസ് സ്കൂൾ പി.ടി ടീച്ചർ മുരുകൻ
 • മൂന്നാം സ്ഥാനക്കാർക്ക്: Aero Smash ടീം മാനേജർ ഹാരൂൺ

ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ താരങ്ങൾക്കും മെഡലുകൾ കോർട്ട് സൂപ്പർവൈസർ മീറാജ് വിതരണം ചെയ്തു.

Aero Smash കുടുംബത്തിലെ എല്ലാ അംഗങ്ങളും കോർട്ടിൽ എത്തുകയും, മത്സരം ആസ്വദിക്കുകയും, ടീമുകളെ ആവേശത്താൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടെ ടൂർണമെന്റ് അതുല്യ വിജയമായി മാറി.

Related News