സാൽമിയയിൽ അപ്പാർട്ട്‌മെൻ്റിലെ തീപിടുത്തം; 11 പേർക്ക് പരിക്ക്

  • 12/02/2024


കുവൈത്ത് സിറ്റി: സാൽമിയ പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ അപ്പാർട്ട്‌മെൻ്റിലെ തീപിടുത്തം. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അൽ ബിദാ, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളുകളെ അതിവേ​ഗം കെട്ടിടത്തിൽ മാറ്റുകയും വളരെ പെട്ടെന്ന് തന്നെ തീ അണയ്ക്കുകയും ചെയ്തു. 11 പേർക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്. ഇവർക്ക് ഉടൻ തന്നെ ആവശ്യമായ വൈദ്യ സഹായവും നൽകി.

Related News