ജനന സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടി രക്ഷിതാക്കള്‍

  • 01/07/2020

കുവൈറ്റ് സിറ്റി : ലോക്ഡൌണ്‍ കാലയളവിൽ ജനിച്ച കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ നെട്ടോട്ടമോടി രക്ഷിതാക്കള്‍. മൂന്നര മാസത്തിന് ശേഷം കഴിഞ്ഞ ദിവസം ആരംഭിച്ച മൈതാൻ ഹവലി, അൽ സബ, അൽ ജഹ്‌റ ഓഫീസുകളില്‍ വലിയ ആള്‍ കൂട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രമേ മറ്റ് രേഖകള്‍ക്കായി അപേക്ഷിക്കുവാന്‍ പറ്റുകയുള്ളൂ. അതോടപ്പം ഈ കാലയളവില്‍ മരണപ്പെട്ടവരുടെ സർട്ടിഫിക്കറ്റിനായും അപേക്ഷകരുണ്ടായിരുന്നു. കുട്ടികളുടെ അലവൻസും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ദേശീയത സർട്ടിഫിക്കറ്റ് നൽകേണ്ടത് അനിവാര്യമായതിനാൽ നിരവധി സ്വദേശികളും ഓഫീസില്‍ എത്തിയിരുന്നു. സ്വദേശികളുടെ ഓരോ കുട്ടികള്‍ക്കും സര്‍ക്കാര്‍ പ്രതിമാസം 50 ദിനാർ അലവൻസാണ് നല്‍കികൊണ്ടിരിക്കുന്നത്. കുട്ടികളുടെ സിവിൽ ഐഡിയും ജനന സർട്ടിഫിക്കറ്റും ഇതിന് ആവശ്യമാണ്. അതിനിടെ രാജ്യത്തെ വിവിധ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നവര്‍ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു . അ​ഞ്ചു​ഘ​ട്ട​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം.

Related News