സാരഥി കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു പ്രതീതാത്മക ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചു

  • 20/02/2024

സാരഥി കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു സാരഥി സാൽമിയ പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ പ്രതീതാത്മക ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചു. 12 ) - മത് പ്രതീകാത്മക തീർത്ഥാടനം 2024 ഫെബ്രുവരി 16 ന് രാവിലെ 8.30 മുതൽ സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. 

തീർത്ഥാടന ഘോഷയാത്ര, ശിവഗിരി തീർത്ഥാടനചരിത്രവും ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠകളും ഉൾപ്പെടുത്തി നടത്തിയ ചിത്രപ്രദർശനം, ഗുരുദേവ കൃതികളായ ദൈവദശകം, പിണ്ഡനന്ദി എന്നിവയെ ആസ്പദമാക്കി ചിത്രകാരൻ സുനിൽ കുളനട വരച്ച ചിത്രങ്ങളുടെ പ്രദർശനം, ഗുരുദേവ സാഹിത്യമത്സരങ്ങൾ, ഗുരുദേവ പ്രശ്‌നോത്തരി, ദൈവദശകം അഞ്ചു ഭാഷകളിലായുള്ള അവതരണം, തീർത്ഥാടന സ്മരണിക പ്രകാശനം, ആഗോള ഗുരുദേവ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിക്കൽ, പ്രഭാഷണം എന്നീ വിപുലമായ പരിപാടികൾ തീർത്ഥാടനത്തോട് അനുബന്ധിച്ച് നടത്തി.

 യൂണിറ്റ് കൺവീനർ സജീവ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. എം എം ബഷീർ മുഖ്യാഥിതി ആയിരുന്നു. സാരഥി പ്രസിഡന്റ് അജി കെ .ആർ ഭദ്രദീപം തെളിയിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ജിക്കി സത്യദാസ് സ്വാഗതവും ,സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനു കമൽ, സാരഥി സിൽവർ ജൂബിലി കമ്മീറ്റി ചെയർമാൻ സുരേഷ് കെ, ട്രസ്റ്റ് വൈസ് ചെയർമാൻ വിനോദ് ചീപ്പാറയിൽ, വനിതാവേദി വൈസ് ചെയർപേഴ്‌സൺ രശ്മി ഷിജു, യൂണിറ്റ് വനിതാവേദി കൺവീനർ ദീപ സൈഗാൾ എന്നിവർ ആശംസകൾ നേർന്നു. 

സാൽമിയ യൂണിറ്റ് ട്രഷറർ ശ്രീ സുദീപ് സുകുമാരൻ ഏവർക്കും നന്ദി അറിയിച്ചു. രണ്ടു വേദികളിൽ ആയി സംഘടിപ്പിച്ച വിവിധ ഗുരുദേവ സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി സാൽമിയ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. മത്സരങ്ങളിൽ മംഗഫ് ഈസ്റ്റ്, റിഗ്ഗയ് യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ശിവഗിരി തീർത്ഥാടനത്തിന്റെ മഹത്വം വിളിച്ചോതിയ പരിപാടി ഏവർക്കും ഹൃദ്യമായ അനുഭവമായി മാറി.

Related News