സര്‍ക്കാര്‍ ഓഫീസുകളുടെ സന്ദര്‍ശനം പ്രീ ബുക്കിംഗ് വഴിയാക്കി

  • 01/07/2020

കുവൈറ്റ് സിറ്റി : രാജ്യത്ത് സര്‍ക്കാര്‍ ഓഫീസ് സേവനങ്ങൾക്കായി സന്ദര്‍ശനം പൂർണമായും പ്രീ ബുക്കിംഗ് വഴിയാക്കി. ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് (www.moi.gov.kw)വഴി ഓൺലൈനായാണ് ഇനി അപേക്ഷിക്കേണ്ടത്.മന്ത്രാലയത്തിന്റെ സേവന വകുപ്പുകൾ സന്ദർശിക്കുന്നതിന് അപേക്ഷകര്‍ക്ക് വെബ്‌സൈറ്റിൽ പ്രത്യേക പേജ് സജ്ജീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ വെബ്‌സൈറ്റില്‍ ആക്‌സസ് ചെയ്ത ശേഷം അപ്പോയിന്റ്മെന്റ് ഷെഡ്യൂളിംഗ് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കണം. തുടര്‍ന്ന് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വകുപ്പും സേവനവും തിരഞ്ഞെടുക്കുക. തീയതിയും സമയവും തിരഞ്ഞെടുത്തതിന് ശേഷം അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക. അല്‍പ്പസമയത്തിന് ശേഷം വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ബാർ‌കോഡ് കാണിച്ചാല്‍ ഓഫീസ് സന്ദര്‍ശനം അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കോവിഡ് ജാഗ്രതയുടെ ഭാഗമായി ആരോഗ്യ- പൊതു സുരക്ഷ നിലനിർത്തുന്നതിനും ജനങ്ങള്‍ക്ക് സേവനങ്ങൾ സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് ജനറൽ റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ വകുപ്പ് അറിയിച്ചു. സന്ദര്‍ശകര്‍ കൊറോണ വൈറസ്‌ വ്യാപനം തടയുന്നതിനു ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഫേസ് മാസ്കുകളും കയ്യുറകളും ധരിക്കണമെന്നും സമയനിഷ്ഠ പുലര്‍ത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ബാര്‍കോഡ് ഇല്ലാത്ത സന്ദര്‍ശകര്‍ക്ക് സേവനം നൽകില്ല. infogdis@ moi.gov.kw എന്ന ഇമെയിൽ വിലാസം വഴി ഓൺ‌ലൈൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്താമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താഴെ കാണുന്ന വകുപ്പുകളില്‍ പ്രീ ബുക്കിംഗ് വഴി സന്ദര്‍ശനം നടത്താം:-

  1. ആഭ്യന്തര മന്ത്രാലയം - നവാഫ് അൽ അഹ്മദ് കെട്ടിടം (ആഭ്യന്തര മന്ത്രിയുടെ കാര്യാലയത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയുടെ ഓഫീസിലെ ജനറൽ അഡ്മിനിസ്ട്രേഷൻ)
  2. സേവന കേന്ദ്രങ്ങൾക്കുള്ള പൊതു വകുപ്പ്
  3. പൗരത്വത്തിനും പാസ്‌പോർട്ട് കാര്യങ്ങൾക്കുമുള്ള ഡയറക്ടറേറ്റ് ജനറൽ
  4. ക്രിമിനൽ തെളിവുകൾക്കുള്ള ജനറൽ വകുപ്പ്
  5. റെസിഡൻസി അന്വേഷണത്തിനുള്ള ജനറൽ വകുപ്പ്
  6. പൊതു അന്വേഷണ വകുപ്പ്
  7. ആയുധ അന്വേഷണത്തിനുള്ള ജനറൽ വകുപ്പ്
  8. ധനകാര്യകാര്യ ജനറൽ വകുപ്പ്
  9. അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് ജനറൽ വകുപ്പ്
  10. വിമാനത്താവള സുരക്ഷയ്ക്കുള്ള ജനറൽ വകുപ്പ് (പ്രവേശന, എക്സിറ്റ് നടപടിക്രമങ്ങൾ)
  11. വാക്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ജനറൽ വകുപ്പ്
  12. പൊതു ഗതാഗത വകുപ്പ്
  13. റെസിഡൻസി അഫയേഴ്സ് ജനറൽ വകുപ്പ്

Related News