വീക്ഷണം പ്രവാസി ശ്രേഷ്ഠ പുരസ്കാരം വർഗീസ് പുതുകുളങ്ങരയ്ക്ക് സമ്മാനിച്ചു

  • 21/02/2024

 

കൊച്ചി: പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വീക്ഷണം  ദിനപത്രം ഏർപ്പെടുത്തിയ പ്രഥമ പ്രവാസി ശ്രേഷ്ഠ പുരസ്കാരം ഓവർസീസ്‌ ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഓ ഐ സി സി) കുവൈറ്റ്‌ നാഷണൽ കമ്മറ്റി പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങരയ്ക്ക് സമ്മാനിച്ചു. എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗവും കർണാടക ഊർജ്ജവകുപ്പ് മന്ത്രിയുമായ കെ ജെ ജോർജാണ് പുരസ്കാരം സമ്മാനിച്ചത്. 

കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ  അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി.  ബെന്നി ബെഹന്നാൻ എം പി, ജോസഫ്‌ വാഴക്കൻ, മറിയാമ്മ ചാണ്ടി, ഉമ തോമസ്‌ എം എൽ എ എന്നിവർ പ്രസംഗിച്ചു. വിക്ഷണം മാനേജിംഗ്‌ ഡയേക്റ്റർ ജെയ്സൺ ജോസഫ്‌ സ്വാഗതവും പ്രവീൺ ആറ്റുകാൽ നന്ദിയും പറഞ്ഞു ചടങ്ങിൽ ഹൈബി ഈഡൻ എം പി, റോജി എം ജോൺ എം എൽ എ, അൻവർ സാദത്ത്‌ എം എൽ എ, കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ വി പി സജിന്ദ്രൻ, ജെനറൽ സെക്ക്രട്ടറിമാരായ എം ലിജു, അബ്ദുൾ മൂത്തലിബ്‌, ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ്‌  ഷിയാസ്‌ എന്നിവർ പങ്കെടുത്തു. 

കുവൈത്തിലെ പ്രവാസികൾക്കിടയിൽ നിറ സാന്നിദ്ധ്യമാണ്  വർഗ്ഗീസ് പുതുകുളങ്ങര. കേരള വിദ്യാർഥി യൂണിയനിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്കുള്ള കടന്നുവരവ്. നിലവിൽ ആലപ്പുഴ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയംഗമാണ് .
കുവൈത്തിൽ തന്റെ പ്രവാസ ജീവിതത്തിനിടയിലും സംഘടനാ പ്രവർത്തന രംഗത്ത് വളരെ  സജീവമാണ്. നിലവിൽ കുവൈത്ത് ഒ.ഐ.സി.സിയുടെ ദേശീയ പ്രസിഡന്റായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു, മാത്രമല്ല നോർക്ക വെൽ ഫയർ ബോർഡ് ഡയറക്ടറായിരുന്നു, ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ എന്ന നിലയിലും സജീവമാണു.
കുവൈത്തിലെ മലയാളി സമൂഹത്തിനു പ്രത്യേകം പരിചയപെടുത്തേണ്ട വ്യക്തിയല്ല അദേഹം രാവും പകലും വിശ്രമമില്ലാതെ പ്രവാസികൾക്കിടയിൽ ചിലവഴിക്കാൻ ആഗ്രഹിക്കുകയും അവരോടൊപ്പം ചേർന്നു നില്ക്കുകയും സജീവ സാന്നിദ്ധ്യമായി അവർക്ക് സഹായമായി വർത്തിക്കുകയും ചെയൂന്നു. കുവൈത്തിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ എംബസിയുടെയും കേന്ത്ര സംസ്താന സർക്കാരുകളുടെയും വിവിധ എജൻസികളുടെയും ശ്രദ്ദയിൽ കൊണ്ടു വന്ന് ചർച്ച ചെയ്ത്‌ പരിഹരിക്കുന്നതിനും അദ്ദേഹം നേത്ര്വത്വം നൽകി വരുന്നു.

Related News