വിശ്വബ്രഹ്മം കുവൈറ്റ് ന് പുതിയ ഭാരവാഹികൾ

  • 25/02/2024


കുവൈറ്റിലെ വിശ്വകർമ്മജരുടെ സംഘടന ആയ വിശ്വബ്രഹ്മം കുവൈറ്റ് ൻ്റെ ജനറൽ ബോഡി യോഗം, 23 ഫെബ്രുവരി 2024 അബ്ബാസിയ ഹൈഡൈൻ ഹാളിൽ നടന്നു.

രക്ഷാധികാരി മുരളീധരൻ പോരേടം അധ്യക്ഷനായ ചടങ്ങിൽ, ജനറൽ സെക്രട്ടറി രാജേഷ്‌കുമാർ പ്രവർത്തനറിപ്പോർട് അവതരിപ്പിക്കുകയും , ട്രഷറർ അനിൽകുമാർ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. 
എല്ലാവരുടെയും സമ്മതത്തോടെ നിലവിലെ ഭരണസമിതി പിരിച്ചുവിടുകയും, പുതിയ 
പ്രസിഡൻ്റ് സുമേഷ് സുധാകരൻ, ജനറൽ സെക്രട്ടറി ജോഷി ബാലൻ, രക്ഷാധികാരി മുരളീധരൻ പോരേടം, ട്രഷറർ രാജേഷ് കുമാർ എന്നിവരടങ്ങുന്ന 14 അംഗ ഭരണസമിതി നിലവിൽ വരുകയും ചെയ്തു. പരിപാടിക്കൊടുവിൽ മുൻ പ്രസിഡൻ്റ് ബിജു നന്ദി രേഖപ്പെടുത്തി.

Related News