മാർത്തോമൻ പൈതൃകത്തിന്റെ വിളംബരം കുവൈറ്റിലും

  • 25/02/2024


കുവൈറ്റ് : മലങ്കര നസ്രാണികളുടെ സ്വത്വബോധമായ മാർത്തോമൻ പൈതൃക സംഗമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കുവൈറ്റിലെ മലങ്കര സഭാ വിശ്വാസികൾ മാർത്തോമൻ പൈതൃക സ്മൃതി കൊണ്ടാടി.

ക്രിസ്തുശിഷ്യനും, ഭാരത ക്രൈസ്തവ സഭയായ മലങ്കര ഓർത്തഡോക്സ് സഭയുടെ അപ്പോസ്തോലനുമായ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ മൈലാപ്പൂരിൽ വെച്ചുള്ള ധീരരക്തസാക്ഷിത്വത്തിന്റെ 1950-‍ാം വാർഷികവും, മലങ്കര സഭാ ഭാസുരനും പ്രഖ്യാപിത പരിശുദ്ധനുമായ വട്ടശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ ചരമ നവതിയും, മലങ്കര സഭയുടെ സ്വാതന്ത്രിയത്തിന്റേയും സ്വയം ശീർഷകത്തിന്റേയും അടിസ്ഥാനമായ 1934-ലെ ഭരണഘടന സ്ഥാപിതമായതിന്റെ നവതിയും കൊണ്ടാടുന്ന മാർത്തോമൻ പൈതൃക സംഗമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ മാർത്തോമൻ പൈതൃക സ്മൃതി സംഘടിപ്പിച്ചു.

മഹാ ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ എന്നിവിടങ്ങളിൽ നടന്ന ചടങ്ങുകൾക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചൻ, എം.ജി.ഓ.സി.എസ്.എം. കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ. ഡോ. വിവേക് വർഗീസ്, റവ. ഫാ. ഗീവർഗീസ് ജോൺ എന്നിവർ കാർമ്മികത്വം വഹിച്ചു. ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, ഇടവക ഭരണസമിതിയംഗങ്ങൾ, സഭയുടേയും, ഭദ്രാസനത്തിന്റേയും, ഇടവകയുടേയും വിവിധങ്ങളായ ചുമതലക്കാർ എന്നിവർ സന്നിഹിതരായിരുന്നു.

Related News