കുവൈത്ത് ദേശീയ ദിനം കെ കെ എം എ സമൂചിതമായി ആഘോഷിച്ചു.

  • 26/02/2024


കുവൈത്ത് : 
ആയിരം കാദങ്ങൾ താണ്ടി മരുപ്പച്ച തേടി മരുഭൂമിയിൽ എത്തിയ ഇന്ത്യക്കാരടക്കമുള്ളവർ കുവൈത്തിന്റെ ഉയർച്ചയിലും വളർച്ചയിലും സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉണങ്ങി വരണ്ട മരുഭൂ പ്രതലത്തിൽ മാറ്റങ്ങളുടെ മാറ്റൊലികൾ അൽ സബാഹ് കുടുംബവും കുവൈത്ത് പൗരാവലിയും തീർത്തപ്പോൾ അതിലേറെ സന്തോഷിച്ചവരാണ്മലയാളി സഹോദരങ്ങൾ. കുവൈത്തീ പൗരാവലിയോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതിൽ ഇന്ത്യൻ സമൂഹം എന്നും ഈ രാജ്യത്തോടൊപ്പം കൂറ് പുലർത്തിയിരുന്നു 
കുവൈത്ത് ന്റെ 63 മത് ദേശീയദിനത്തോടനുബന്ധിച്ചു കുവൈറ്റ് കേരള മുസ്ലിംഅസോസിയേഷൻ സംഘടിപ്പിച്ച കുവൈത്ത് ബീച് ക്ലീനിങ് ഒപ്പം ആഘോഷ പരിപാടിയിലും നൂറ് ക്കണക്കിന് പ്രവർത്തകരും കുടുംബങ്ങളും പങ്കെടുത്തു. ചതുർവർണ്ണ കുവൈത്ത് ദേശീയ പതാകയേന്തിയ കുട്ടികളടക്കമുള്ളവരെ കുവൈത്തീ പൗരന്മാർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു.
ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് സ്വൈഖയാണ് പരിപാടി ഉത്ഘാടനം നിർവഹിച്ചത്
ഹരിത് ശേലാത് ( എംബസി സെക്കന്റ് സെക്രട്ടറി ) കെ കെ എം എ വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് ബി എം ഇക്ബാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചുകേന്ദ്ര ഭാരവാഹികൾ, സോൺ ബ്രാഞ്ച് യൂണിറ്റ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു
പരിപാടികൾ ക്രമീകരിക്കുന്നതിലും പൂർണ നിയന്ത്രണവും റിയാസ് അബ്ബാസിയ, ലത്തീഫ് എടയൂർ, ഷാഫി ഷാജഹാൻ, എ ച് എ ഗഫൂർ, പി എം ഹാരിസ്, സജ്ബീർ കാപ്പാട്, സി എം അഷ്റഫ്, നൗഷാദ് കർണാടക, സുബൈർ മംഗഫ്, ഷഫീഖ് ജലീബ്, നയീം ഖാദിരി, ഖാലിദ് ബേക്കൽ, ഷംസീർ നാസ്സർ വിവിധ ടീം ലീഡർമാർ നേതൃത്വം നൽകി.
കുവൈത്ത് ദേശീയ ദിനാഘോഷ പരിപാടികൾ വൻ വിജയമാക്കി മാറ്റിയ എല്ലാവർക്കും കെ കെ എം എ പത്ര കുറിപ്പിലൂടെകൃതജ്ഞത രേഖപ്പെടുത്തികെ കെ എം എ കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതവും പി എം ജാഫർ നന്ദിയും പറഞ്ഞു

NEWS BY K K M A 
26/02/2024

Related News