കുവൈറ്റ് സിറ്റി : അലി സബ അൽ സലേം പ്രദേശത്ത് നടന്ന വെടിവെപ്പില്‍ അക്രമി സ്വയം വെടിവെച്ച് മരിച്ചു. പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന സുരക്ഷഭടന്മാരെയും വാഹനത്തേയും ആക്രമിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. 6 മണിക്കൂര്‍ നീണ്ട ഉദ്വേഗ നിമിഷങ്ങള്‍ക്ക് അന്ത്യമായത് അക്രമി സ്വയം മരണത്തിന് കീഴടങ്ങിയതോടെയാണ്. വീട്ടില്‍ നിന്നും ഇയാള്‍ സുരക്ഷാ സേനക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു .ഇതോടെ സമീപത്തുള്ള ആളുകളോട് വീടിന് പുറത്ത് ഇറങ്ങുരുതെന്ന് പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയും , ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?