റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്ജിനു സ്വീകരണം നൽകി

  • 12/03/2024


കുവൈറ്റ്‌ : സുവർണ്ണ ജൂബിലിയുടെ നിറവിലായിരിക്കുന്ന മാർ ബസേലിയോസ്‌ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വൈദികനും, അനുഗ്രഹീത പ്രഭാഷകനുമായ റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്ജ് കുവൈറ്റിൽ എത്തിച്ചേർന്നു.

മലങ്കരസഭയുടെ അഖില മലങ്കര വൈദിക സംഘം ജനറൽ സെക്രട്ടറി, സഭാ മാനേജിംഗ് കമ്മിറ്റിയംഗം, ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയുടെ ഗവേണിങ് ബോഡി മെമ്പർ, ചെങ്ങന്നൂർ ഭദ്രാസനത്തിലെ മാനവവിഭവശേഷി വകുപ്പിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന അച്ചനു, സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവക വികാരിയും, മാർ ബസേലിയോസ്‌ മൂവ്മെന്റ്‌ പ്രസിഡണ്ടുമായ ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള,
മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡണ്ട് ഷാജി വർഗ്ഗീസ്, സെക്രട്ടറി തോമസ് മാത്യു, ട്രഷറാർ ഷൈൻ ജോർജ്ജ്, കൺവൻഷൻ കൺവീനർ ബിനു ബെന്ന്യാം എന്നിവരുടെ നേതൃത്വത്തിൽ കുവൈറ്റ്‌ വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ് നൽകി. 

2024 മാർച്ച്‌ 17, 18, 20, 21 തീയതികളിൽ അബ്ബാസിയ സെന്റ്‌ ബസേലിയോസ്‌ ചാപ്പൽ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിവിടങ്ങളിൽ വൈകിട്ട്‌ 6.30 മുതലാണ്‌ കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്‌.

Related News