സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമായ വിശുദ്ധ റമദാൻ മാസത്തിൽ പങ്കുവെക്കലിന്റെ മഹത്തായ സന്ദേശം പകർന്നുകൊണ്ട് ഒന്നിച്ചിരിക്കുവാനും സൗഹൃദം പങ്കിടുവാനുമായി കല(ആർട്ട്) കുവൈറ്റ് ഇഫ്താർ വിരുന്നൊരുക്കി. മാർച്ച് 14, വ്യാഴാഴ്ച 5 മണിക്ക് അബ്ബാസിയ ഹെവൻ ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കലാ (ആർട്) കുവൈറ്റ് പ്രസിഡണ്ട് പി കെ ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് വര്ഗീസ് സ്വാഗതവും ട്രെഷറർ അജിത് കുമാർ നന്ദിയും പറഞ്ഞു. റമദാനും അതിന്റെ പ്രാധാന്യവും വിഷയീകരിച്ചു പ്രമുഖ വാഗ്മി ഇസ്മായിൽ വള്ളിയോത് ഇഫ്‌താർ സന്ദേശ പ്രഭാഷണം നടത്തി. മുസ്തഫ മൈത്രി ആശംസപ്രസംഗം നിർവഹിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?