കുവൈറ്റ് സിറ്റി : കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂണ്‍ മാസത്തില്‍ ഒരു ലക്ഷത്തിലധികം വിദേശികള്‍ കുവൈത്ത് നിന്നും മടങ്ങിയതായി സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഇവരില്‍ കൂടുതലും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മെയ് 31 മുതൽ ജൂൺ അവസാനം വരെ കുവൈത്തിൽ നിന്നും 590 വിമാനങ്ങളിലായി 102,623 യാത്രക്കാരാണ് യാത്ര പുറപ്പെട്ടത്. നേരത്തെ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ നാടുകളിലേക്ക് മടങ്ങിപ്പോകുവാന്‍ കഴിയാതെ നിരവധി വിദേശികള്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ജൂണിൽ 293 വിമാനങ്ങളിലായി 49,986 ഈജിപ്തുകാരും 185 വിമാനങ്ങളിലായി 30,033 ഇന്ത്യക്കാരും , 11 വിമാനങ്ങളിലായി 2,500 ഇറാനികളും 7 വിമാനങ്ങളിലായി 2,113 ബംഗ്ലാദേശുകാരും,10 വിമാനങ്ങളിലായി 1386 എത്യോപ്യക്കാരും 725 യാത്രക്കാര്‍ സുഡാനിലേക്കും പാകിസ്ഥാനിലേക്കും 32 വിമാനങ്ങളില്‍ 6492 പേര് ഖത്തര്‍ എയര്‍വേസിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത്. അതിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലാവാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്നു ഘട്ടത്തിലായാണ് കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കുന്നത്. വ്യോമയാന വകുപ്പ് പുറത്തുവിട്ട സമയക്രമം അനുസരിച്ച് ആദ്യ ഘട്ടം ആഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. രണ്ടാം ഘട്ടം 2021 ഫെബ്രുവരിയിലും 2021 ആഗസ്റ്റ് ഒന്നിന് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലേക്ക് ഉയര്‍ത്തും . ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?