കുവൈത്ത് സിറ്റി: കഴിഞ്ഞ 14 ദിവസമായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ മഹബുള്ളയില്‍ ലോക്ഡൌണ് പിന്‍വലിക്കാന്‍ സാധ്യതയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് വൈകീട്ട് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രത്യേക യോഗത്തിൽ ഇത് സംബന്ധമായ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് സെന്റര്‍ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളുമാണ് 30 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടങ്ങിയത് . അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ജൂണ്‍ 30 മുതലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?