മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ ഇഫ്താർ സംഗമം നടത്തി

  • 23/03/2024


മലപ്പുറം ജില്ലാ അസോസിയേഷൻ 22-Mar-2024നു അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ വച്ചു നടത്തിയ ഇഫ്താർ സംഗമം ജാതി മത ഭേദമന്യേ ഒത്തു ചേർന്ന വൻ ജനാവലിയുടെ സാനിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി.

MAK ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതമാശംസിച്ച് ആരംഭിച്ച ചടങ്ങിൽ MAK പ്രസിഡന്റ് ശ്രീ അഡ്വ മുഹമ്മദ്‌ ബഷീർ അദ്ധ്യക്ഷനായിരുന്നു. ക്വാളിറ്റി ഫുഡ്‌ സ്റ്റഫ്സ് മാനേജിങ് ഡയറക്ടർ ശ്രീ മുസ്തഫ ഉണ്ണിയലുക്കൽ ഉത്ഘാടനം ചെയ്ത പ്രസ്തുത ചടങ്ങിൽ ശ്രീ ഇസ്മായിൽ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി.

MAK ന്റെ സ്പോൺസർമാരായ ഹീനിക്സ് ഇന്റർനാഷണൽ ചെയർമാൻ സുനിൽ പാറകപുറത്ത്, Medx മെഡിക്കൽ കെയർ മാനേജിങ് ഡയറക്ടർ വി. പി. മുഹമ്മദാലി, Malabar Gold & Diamonds Country Head അഫ്സൽ ഖാൻ, KUDA കൺവീനർ അലക്സ് പുത്തൂർ, എന്നിവർ മുഖ്യാഥിതി കളായിരുന്നു.

MAK ട്രഷറർ ഇല്ലിയാസ് പാഴൂർ രക്ഷധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ,MAK ഫൗണ്ടർ അഭിലാഷ് കളരിക്കൽ, ലേഡീസ് വിംഗ് ചെയർപേഴ്സൺ അനു അഭിലാഷ്,MAKids ചെയർപേഴ്സൺ അബിയ മാർട്ടിൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

"കുവൈറ്റിലെ വിവിധ സംഘടന നേതാക്കളുടെ മഹനീയ സാനിധ്യം കൊണ്ട് ശ്രദ്ധേയമായ ഈ ഇഫ്താർ സംഗമത്തിനു ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റാഫി ആലിക്കൽ നന്ദി രേഖപ്പെടുത്തി."

Related News