കെ.കെ.എം.എ കേന്ദ്ര കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

  • 24/03/2024



മംഗഫ് അൽ നജാത്ത് സ്കൂളിൽ നടന്ന കെ.കെ.എം.എ ജനറൽ കൗൺസിൽ മീറ്റിങ്ങിൽ സംഘടനയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ കലാം മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച മീറ്റിങ്ങിന് ജനറൽ സെക്രട്ടറി കെ.സി.റഫീഖ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.പി അബ്ദുൽ സലാം ഉൽഘാടനം ചെയ്യുകയും, ഒ.പി ശറഫുദ്ധീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് ഇബ്രാഹിം കുന്നിൽ മറുപടി നൽകി. തുടർന്ന് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ, ജനറൽ സിക്രട്ടറി കെ.സി റഫീഖ് എന്നിവരെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ മൊമെൻ്റോ നൽകി ആദരിച്ചു. 

തുടർന്ന് റിട്ടേണിങ്ങ് ഓഫീസറായ കെ.എം ഷാജഹാൻ പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹാരിസ്.പി.എം,സലിം.പി.പി.പി,അബ്‌സുൽ ലത്തീഫ് ശാദിയ എന്നിവർ അവതാരകരായും,മുഹമ്മദ് റഫീഖ്കെ.ടി,ജംഷിദ്.എം.പി,അബ്ദുൽ റസാഖ്.എൻ.കെ എന്നിവർ അനുവാതകരായും  അവതരിപ്പിച്ച പാനൽ സദസ്സ്  ഐക്യഖണ്ഡേനെ അംഗീകരിച്ചു. എ.പി അബ്ദുൽ സലാം(ചെയർമാൻ), ഇബ്രാഹിം കുന്നിൽ (വൈസ് ചെയർമാൻ), കെ.ബഷീർ, (പ്രസിഡണ്ട്), ബി.എം ഇഖ്ബാൽ (ജനറൽ സെക്രട്ടറി ),മുനീർ കുനിയ (ട്രഷറർ), കെ.സി.റഫീഖ്,എച്ച്.എ.അബ്ദുൽ ഗഫൂർ,അബ്ദുൽ റഷീദ് സംസം, ഒ.പി.ശറഫുദ്ധീൻ (വർക്കിങ്ങ് പ്രസിഡണ്ട്), ഒ.എം.ഷാഫി, നൗഫൽ.എ.ടി, നിസാമുദ്ധീൻ.സി.എൻ,അബ്ദുൽ കലാം മൗലവി,അബ്ദുൽ ലത്തീഫ് എടയൂർ, കെ.എച്ച്.മുഹമ്മദ് കുഞ്ഞി, ജാഫർ.പി.എം, മജീദ് റവാബി, പി.എം.ശരീഫ്, ഫിറോസ്.ടി, അസ്ലം ഹംസ, അബ്ദുൽ ജബ്ബാർ ഗുർപുറ, അഷ്റഫ് മാങ്കാവ്,പി.എ.അബ്ദുള്ള(വൈസ് പ്രസിഡണ്ട്) നവാസ് കാതിരി(ഓർഗനൈസിങ്ങ് സെക്രട്ടറി),സുൽഫിഖർ എം.പി,കെ.സി.അബ്ദുൽ കരീം(സെക്രട്ടറി) മുഹമ്മദ് അലി കടിഞ്ഞി മൂല,അബ്ദുൽ ഹമീദ് മുൽകി ( ഫൈനാൻസ് സെക്രട്ടറി) സെയ്ദ് റഫീഖ് (ഓഡിറ്റർ), അഹ്മദ് കല്ലായി, മുഹമ്മദ് യാസീൻ, യാക്കൂബ് എലത്തൂർ (ഡയറക്റ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.ബി.എം.ഇഖ്ബാലിൻ്റെ നന്ദിയോടെ യോഗം അവസാനിച്ചു.

Related News