സേവനം കുവൈറ്റ് കേന്ദ്ര ഭരണ സമിതി നിലവിൽ വന്നു

  • 24/03/2024



കുവൈറ്റ്‌ സിറ്റി - സേവനം കുവൈറ്റ് കേന്ദ്ര ഭരണ സമിതി നിലവിൽ വന്നു കുവൈറ്റിലെ പ്രവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന പ്രമുഖ  ജീവകാരുണ്യ പ്രസ്ഥാനമായ സേവനം  കുവൈറ്റ്,  അബ്ബാസിയ ഹെവൻ  ആഡിറ്റോറിയത്തിൽ പൊതുയോഗം ചേർന്ന്  2024 -2026 കാലയളവിലെ  ഭാരവാഹികളെ തെരഞ്ഞെടുത്തു.   രാജൻ ശിവരാമൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ ജിനു കെ.വി.  സ്വാഗതവും, ബൈജു കിളിമാനൂർ, സിബി , ജ്യോതി പാർവതി, ഷാലു തോമസ്‌, ബിജിമോൾ ആര്യ, ജയകുമാർ, ഷാജിത, സുനിൽ കൃഷ്ണ,  എന്നിവർ ആശംസകളും, ബിനോയ് ബാബു നന്ദിയും അറിയിച്ചു.  2024 -2026 വർഷത്തെ സേവനം  കുവൈറ്റ് ഭാരവാഹികളായി ബൈജു കിളിമാനൂർ(പ്രസിഡന്റ്), ഷാലു തോമസ്  (ജനറൽ സെക്രട്ടറി), ബിനോയ് ബാബു (ട്രഷറർ), ജിനു കെ. വി (വൈസ് പ്രസിഡൻ്റ്) , സിബി(ജോയിൻ്റ് സെക്രട്ടറി), ഷാജിത (ജോയിൻ്റ് ട്രഷറർ) എന്നിവരെയും, ഉപദേശക സമിതി അംഗങ്ങളായി രാജൻ തോട്ടത്തിൽ, സന്തോഷ്‌ കെ വി എന്നിവരെയും, സേവനം മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ ആയി തുഷാറിനേയും , ആർട്സ് & കൾച്ചറൽ  വിംഗ് ചീഫ് കോനേറ്ററ്റർ ആയി ചെങ്ങന്നൂർ ജയകുമാറിനെയും, ചാരിറ്റി & വെൽഫെയർ ചീഫ് കോഡിനേറ്റർ ആയി ബിജിമോൾ ആര്യയേയും, മീഡിയാ & പബ്ലിസിറ്റി ചീഫ് കോർഡിനേറ്റർ ആയി നിസ്സാം കടയ്ക്കലിനേയും യോഗം  തെരഞ്ഞെടുത്തു.

Related News