കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു

  • 30/03/2024



കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ  ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയിൽ അയ്യായിരത്തിലധികം വിശ്വാസികൾ ഭക്തിപുരസ്സരം പങ്കുചേർന്നു. ഏകദേശം 8 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

മാർച്ച് 29, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Related News