കെ.കെ.എം.എ ജഹ്റ ബ്രാഞ്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

  • 31/03/2024

 

കുവൈത്ത് : 
കുവൈത്തി ന്റെ അതിർത്തി പ്രദേശമായ ജഹറയിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ജഹ്റ ബ്രാഞ്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജഹ്റ ഐ പി സി ഓഡിറ്റോറിയത്തിൽ  വെച്ച് നടന്ന  ഇഫ്താറിൽ ജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി  ജഹറയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ കെ എം എ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു 
ഇഫ്താറിന് മുൻപ് നടന്ന പൊതു ചടങ്ങ് സ്വാലിഹ് ഫൈസി ഖിറാഅത്തോടുകൂടി ആരംഭിച്ചു, ജഹ്റ ബ്രാഞ്ച് ജനറൽ സെക്രട്ടറി എ ൻ എ ആരിഫ്  സ്വാഗതം പറഞ്ഞു. ബ്രാഞ്ച് പ്രസിഡണ്ട് മുഹമ്മദ്കുട്ടി കോലൊളമ്പ് അദ്ധ്യക്ഷത വഹിച്ചു.ഉസ്താദ് കെ പി ബാപ്പുട്ടി മുസ്ലിയാർ ഫാസിലി റമളാൻ പ്രഭാഷണം നടത്തി. 
ജഹാറ ഐ പി സി മേധാവി മുഹമ്മദ് ജമീൽ സാലം ഇഫ്താർ സംഗമം ഉത്ഘാടനം ചെയ്തു , ഉസ്താദ് അബ്ദുള്ള ഫൈസി , ഐ പി സി  ഇൻചാർജ് മുഹമ്മദ് നളീം അബ്ദുൽ ഹമീദ്    ,  കെ കെ എം എ കേന്ദ്ര ചെയർമാൻ എ പി അബ്ദുൽ സലാം കേന്ദ്ര പ്രസിഡണ്ട്  ബഷീർ സാഹിബ് ആശംസകൾ നേർന്നു സംസാരിച്ചു  
കേന്ദ്ര ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ, കേന്ദ്ര വർക്കിംഗ് പ്രസിഡന്റ് മാരായ ഒ പി ശറഫുദ്ധീൻ, എ ച് എ ഗഫൂർ ,  , സംസം റശീദ്, അശ്റഫ് മാങ്കാവ് സിറ്റി സോണൽ പ്രസിഡന്റ് ലത്തീഫ് ശാദി, സിറ്റി സോൺ ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ്, ട്രഷറർ  കമറുദീൻ,  കെ സി മജീദ് ,  ബ്രാഞ്ച് ട്രഷറർ റിയാസ് ബ്രാഞ്ച് നേതാക്കളായ നൗഷാദ്, ഇഖ്ബാൽ, സിറാജ്, ഫഹദ്,മെയ്തുണ്ണി,റാഫി ഗഫൂർ, നാസർ, മുനീർ സൈനുദ്ദീൻ  മറ്റു ആക്റ്റീവ് മെമ്പർമാർ പോഗ്രാം കമ്മിറ്റി കൺവീനർ റഫീഖ് വല്യാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി  കേന്ദ്ര സോണൽ നേതാക്കളും  വിവിധ ബ്രാഞ്ച് നേതാക്കളും പങ്കെടുത്തുബ്രാഞ്ച് വൈസ് പ്രസിഡന്റ് മുഹമ്മദ്കുട്ടി പട്ടാമ്പി  നന്ദി പറഞ്ഞു.

Related News