സഹജീവികളെ തിരിച്ചറിയാൻ വൃതം മനുഷ്യനെ പാകപ്പെടുത്തുന്നു ഖാലിദ് മുസ്ലിയാർ

  • 02/04/2024


ജാതി മത വിഭാഗീയ ചിന്തകൾക്കതീതമായി സഹജീവികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞു് അവർക്കു താങ്ങും തണലുമാകാൻ മുസ്‌ലിം ഉമ്മത്തിനെ പാകപ്പെടുത്തിയെടുക്കുക എന്നതാണ് ഭൗതികമായി വൃതം കൊണ്ടു് മതം വിവക്ഷിക്കുന്നതെന്നും ചിട്ടയായ ഒരു ജീവിതക്രമം സ്വന്തത്തിൽ ഉണ്ടാക്കി തീർക്കുക എന്നതു വൃതത്തിൻ്റെ പരമപ്രധാനമായ ലക്ഷ്യമാണന്നും കെ.കെ.എം.എ ജലീബ് ബ്രാഞ്ച് പ്രസിഡന്റ്റ് ഖാലിദ് മുസ്‌ലിയാർ പറഞ്ഞു . ദക്ഷിണ കേരളാ ഇസ് ലാമിക് കൾച്ചറൽ സെൻറർ കുവൈത്ത് നാഷണൽ കമ്മിറ്റി അബ്ബാസിയ്യ ആർട്ട് ഓഡിറ്റോറിയത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ റമദാൻ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം . ദക്ഷിണ കേരളാ ഇസ് ലാമിക് കൾച്ചറൽ സെൻ്റർ മുമ്പോട്ടു വെക്കുന്ന മാനവ ഐക്യം അഗതികൾക്കും അശരണർക്കും തണലാവുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ കാലികവും വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണെന്നും അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്ന സംഘടനയുടെ കുവൈത്ത് നാഷണൽ കമ്മിറ്റി പ്രസിഡന്റ്് അബ്ദുൽ കലാം മൗലവി പറഞ്ഞു. കെ.കെ.എം.എ വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ യോഗം ഉത്ഘാടനം ചെയ്തു , വിവിധ സംഘടനാ നേതാക്കളായ സക്കീർ പുത്തൻ പാലം, തോമസ് പളളിക്കൽ,(കെ കെ പി എ)കൃഷ്ണൻ കടലുണ്ടി(ഒ ഐ സി സി),ഫാറൂഖ് ഹമദാനി(കെ എം സി സി) മുനീർ കുനിയ (കെ.കെ.എം.എ)തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ നടത്തി .നവാസ് മൗലവി,അബ്ദു റഷീദ് മൗലവി,മുസ്തഫ മൗലവി,സംജാദ് റഷാദി,സലീം തിരൂർ,അൻസൽ ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.വി കെ ഗഫൂർ,എസ് എ ലബ്ബ,വി കെ നാസർ , സാബിർ,പി പി സലീം,കെ എച്ച് മുഹമ്മദ്,സിദ്ധീഖ്, സലീം രാവുത്തർ ,അൻസാരി,കബീർ തുടങ്ങിയവർ സന്നിഹിതരായി.നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും ജോ:സിക്രട്ടറി മനാഫ് നന്ദിയും പറഞ്ഞു

Related News