ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

  • 02/04/2024



കുവൈറ്റ് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) 27  മാർച്ച് 2024 ന് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ശ്രീ.ഷൈജിത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച്‌ നടന്ന ഇഫ്‌താർ സംഗമം ഡ്യൂ ഡ്രോപ്‌സ് മാനേജിങ് ഡയറക്ടറും പൊതുപ്രവർത്തകനുമായ ശ്രീ.ബത്താർ വൈക്കം ഉദ്‌ഘാടനം ചെയ്തു. ശ്രീ.സക്കീർ ഹുസൈൻ തൂവൂർ മുഖ്യപ്രഭാഷണം നടത്തി. 

കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഇഫ്‌താർ സംഗമത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ലിജീഷ് (ഫ്രണ്ട് ഓഫ് കണ്ണൂർ), ബേബി ഔസേപ്പ് (കേരള അസോസിയേഷൻ),  സണ്ണി മിറാൻഡ (ഒ എൻ സി പി ) കുര്യൻ തോമസ് (അജ്പാക്), അനിൽ പി അലക്സ് (മംഗളം), സക്കീർ (പൽപക്‌ ), ജസ്റ്റിൻ (വയനാട്), നിസ്സാം (ട്രാക്), ജയകുമാർ (പ്രവാസി ലീഗൽ സെൽ & ടെക്സാസ്), മനോജ് കുമാർ (കോട്പക്‌), മാർട്ടിൻ മാത്യു (പത്തനംതിട്ട), റഷീദ് (കെ ഇ എ), മുബാറക് കാംബ്രത്ത്(ജി കെ പി സ്), അരുൺ രവി (ചിരി ക്ലബ്), ഷെറിൻ മാത്യു(ഐ എ എഫ്), രതീഷ് വർക്കല (ടെക്സാസ്), ആൻസൻ പത്രോസ് (കേര), രാജേഷ് (കെ എ കെ), ഷോജൻ (ഇ ഡി എ), മാമ്മൻ അബ്രഹാം (ടാസ്ക് ), വിനയൻ (കെ ഇ എ) ജംഷാദ് (എം എ കെ), രജിത്ത് (കെ എൽ എം), ബിജു പാലോട് (പ്രതീക്ഷ)തുടങ്ങിയവർ  സംസാരിച്ചു. 

പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ ഫെഡറേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജനറൽ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും ഹരിപ്രസാദ് (ഫോക്ക്‌) നന്ദിയും രേഖപ്പെടുത്തി.ജിഞ്ചു ഷൈറ്റ്സ്റ്റ്  പ്രോഗ്രാം കോർഡിനേറ്ററായി. മലബാർ ഗോൾഡും മൈൻഡ് ട്രീയും പ്രായോജകരായിരുന്നു.

വീഡിയോ ലിങ്ക്
https://we.tl/t-PttoXOdAUm

Related News