കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു

  • 10/04/2024


കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻറെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിലായി പത്ത് ഈദ് ഗാഹുകൾ സംഘടിപ്പിച്ചു.

അബ്ബാസിയ ഇൻറർ ഗ്രേറ്റഡ് സ്കൂൾ പിൻവശത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സി.പി.അബ്ദുൽ അസീസും,സാൽമിയ മസിജിദ് അൽ നിംഷ് ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന്  പി.എൻ.അബ്ദുറഹിമാൻ അബ്ദുലത്തീഫും , ഫർവാനിയ പാർക്കിന് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന്  സമീർ അലി എകരൂലും,
മംഗഫ് മലയാളം ഖുത്തുബ മസ്ജിദ് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് മുസ്തഫ സഖാഫിയും, ഫഹാഹീൽ ദബ്ബൂസ് പാർക്കിൽ നടന്ന ഈദ് ഗാഹിന്  മുഹമ്മദ് അഷ്റഫ് എകരൂലും, ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടറഫിൽ നടന്ന ഈദ് ഗാഹിന് അബ്ദുൽ മജീദ് മദനിയും, ഹവല്ലി എൻ.ബി.കെ ബേങ്കിന് പിൻവശത്തെ  ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് അബ്ദു റഹ്മാൻ തങ്ങളും , റിഗൈയ് മലയാളം ഖുത്തുബ മസ്ജിദ് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് ഷഫീഖ് മോങ്ങവും , മഹബൂല മലയാളം ഖുത്തുബ മസ്ജിദ് സമീപത്തുള്ള ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് സദ്ധീഖ് ഫാറൂഖിയും , ജഹറ ബൈറൂത്തി ഹോട്ടലിന് സമീപം നടന്ന ഈദ് ഗാഹിന് അബ്ദുസ്സലാം സ്വലാഹിയും  നേതൃത്വം നൽകി. 
 
വിശുദ്ധ റമദാനിൽ കൈവരിച്ച ആത്മ വിശുദ്ധി കൈവിടാതെ ദൈവീക നിർദ്ദേശങ്ങൾ പാലിച്ച് ജീവിക്കാനും, സാമൂഹിക പ്രതിബദ്ധതയും, സ്നേഹവും, കാരുണ്യവും കൈമുതലാക്കി പ്രവാചക മാതൃകക്ക് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും  ഈദ് പ്രാർത്ഥനക്ക് ശേഷം നടന്ന ഖുത്തുബയിൽ ഖത്തീബുമാർ ഉത്ബോധിപ്പിച്ചു.

സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ നൂറുക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ഈദ് പ്രാർത്ഥനക്ക് ശേഷം മധുരം വിതരണം ചെയ്തും, പരസ്പരം സ്നേഹം കൈമാറിയും, ആശ്ലേഷിച്ചും വിശ്വാസികൾ ഈദ് ആഘോഷം പങ്കിട്ടു.

Related News