മരുഭൂമിയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് സേവനം കുവൈറ്റിന്റെ സഹായ ഹസ്തം

  • 11/04/2024


കുവൈറ്റ് സിറ്റി : 
കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ സേവനം കുവൈറ്റ് റമദാൻ നാളിൽ മരുഭൂമിയിൽ കഴിയുന്ന ആട്ടിടയന്മാർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ ,ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള പലവ്യഞ്ജന കിറ്റുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, മുതലായവ വിതരണം ചെയ്തു.

സേവനം കുവൈറ്റ് പ്രസിഡൻ്റ് ബൈജു കിളിമാനൂർ, ജനറൽ സെക്രട്ടറി ഷാലു തോമസ്, ട്രഷറർ ബിനോയ് ബാബു, ഉപദേശക സമിതി അംഗം സി. എച്ച്. സന്തോഷ്, സേവനം മെഡിക്കൽ ഗിൽഡ് ചീഫ് കോഡിനേറ്റർ പ്രേം തുഷാർ, കേന്ദ്രക്കമ്മിറ്റി അംഗം സുനിൽ കൃഷ്ണ, അബ്ബാസിയ യൂണിറ്റ് കൺവീനർ രാജൻ ശിവരാമൻ, ഫാഹീൽ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം അനീഷു്, ഫാഹീൽ യൂണിറ്റ് അംഗം മാത്യു എന്നിവരാണ് സാധനങ്ങൾ വിതരണം നടത്തിയത്. കബദ്, ഷദാദിയ ഭാഗത്തുള്ള ഫാമുകൾ, ലേബർ ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സാധനങ്ങളുടെ വിതരണം നടന്നത്.

 സേവനം കുവൈറ്റ് അംഗങ്ങൾക്കായി നടപ്പിലാക്കുന്ന "സേവനം ഗൃഹശ്രീ" ഭവന നിർമ്മാണ പദ്ധതിയാണ് സേവനം കുവൈറ്റിൻ്റെ അടുത്ത ജീവകാരുണ്യ സംരംഭം എന്ന് പ്രസിഡൻ്റ് ബൈജു കിളിമാനൂർ അറിയിച്ചു. ജൂൺ 2024, ആദ്യവാരമായിരിക്കും ഈ പദ്ധതി നടപ്പിൽ വരിക.
സേവനം കുവൈറ്റിൻ്റെ ഭവന നിർമ്മാണ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുവാനോ, അംഗമാകുവാനോ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ 
+96566935146.

Related News