മദ്രസാ പ്രവേശനോത്സവം

  • 16/04/2024


കുവൈത്ത് സിറ്റി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഐ.സി.എഫ്. മദ്രസകളില്‍ ‘ഫത്ഹേ മുബാറക്’ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു.

ഖൈത്താന്‍, സാല്‍മിയ, ഫഹാഹീല്‍, അബ്ബാസിയ, ജഹറ എന്നിവിടങ്ങളില്‍ നടക്കുന്ന മദ്രസകളില്‍ ഏപ്രില്‍ 19 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതല്‍ വിദ്യാര്‍ഥികള്‍ ആദ്യാക്ഷരം കുറിക്കും.

മദ്രസകളില്‍ കെ.ജി. ക്ലാസ് മുതല്‍ 12ആം ക്ലാസ് വരെ വിദ്യാര്‍ഥികള്‍ പഠനം നടത്തിവരുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ക്ലാസുകള്‍. മദ്രസ പഠനത്തിനു പുറമെ, മലയാള ഭാഷാ പഠനത്തിനും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ സര്‍ഗ, ധൈഷണിക വികാസത്തിനാവശ്യമായ വര്‍ക്ക് ഷോപ്പുകളും ശില്പശാലകളും ഇടവേളകളില്‍ നല്‍കി വരുന്നു. കുവൈത്തിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും വാഹന സൗകര്യം ലഭ്യമാണ്.

അഡ്മിഷന്‌ ആവശ്യമുള്ളവർ 97825616 (ജലീബ്), 97139979 (ഖൈത്താന്‍), 99774508 (ഫഹാഹീല്‍), 51535588 (സാല്‍മിയ), 60038699 (ജഹറ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് മദ്രസാ കണ്ട്രോള്‍ ബോര്‍ഡ് അറിയിച്ചു.

Related News