കെ.കെ.എം.എ കുടിവെള്ള പദ്ധതി പ്രവർത്തനോത്ഘാടനം

  • 18/04/2024



കുവൈത്ത് : വർത്തമാനവൃത്താ ന്തങ്ങൾ പറയുന്നത് വരൾചയുടെ കാര്യമാണ് ഈ കൊടും ചൂടിൽ നമ്മുടെ നാട് അനുഭവിക്കുന്നത് രൂക്ഷമായ ജലക്ഷാമമാണ് അവിടെയാണ് കാരുണ്ണ്യത്തിന്റെ കനിവായ ഈ പ്രവാസി കൂട്ടായ്മ നീരുറവിന്റ ഉറവിടം തേടി വരൾച്ചയുടെ നാടയ പാലക്കാട് ജില്ലയിൽ ഇരുപത്തിഞ്ചിലധികം കുടുംബത്തിന് ആശ്വാസമായി മാറുന്നത്. 
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ പ്രൊജക്റ്റ് ന്റെ കീഴിൽ പൊതു സമൂഹത്തിന് വേണ്ടി നിർമിച്ചു നൽകുന്ന കിണറിന്റെ പ്രവർത്തനോത്ഘാടനം പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്ത കുറ്റിക്കോട് ഗ്രാമത്തിൽ ലളിതമായ ചടങ്ങിൽ വെച്ച് കെ കെ എം എ മുൻ സി. എഫ്. ഒ. മുഹമ്മദ് അലി മാത്ര സാഹിബ് നിർവഹിച്ചു 
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ കേരളത്തിലും കർണാടകയിലുമായി ഇത് വരെ 23 കിണർ നിർമിച്ചു കഴിഞ്ഞു ഇന്ന് പാലക്കാട് 24 മത്തെ കിണറിന്റെ കുറ്റി അടിക്കൽ കർമമാണ് നടന്നത് പ്രമുഖ പണ്ഡിതൻ സൈയ്ത് മൗലവി യുടെ പ്രാർത്ഥനയോടെആരംഭിച്ച ചടങ്ങിൽ കെ കെ എം എ പാലക്കാട് ജില്ലാ പ്രസിഡൻ്റ് സി.കെ. അബ്ദുൽ അസീസ് അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടരി അബ്ദുൽ റസാഖ് മേലടി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ആശംസകൾ നേർന്നു കൊണ്ട് പാലക്കാട് ജില്ല ട്രഷറർഅബ്ദുൽ അലി മദനി, അനീസ ടീച്ചർ ( മുൻസിപ്പൽകൗൺസിലർ )സി.എ. ബക്കർ, അബ്ദു കുറ്റിച്ചിറ, ഈ മഹത്തായ പ്രവർത്തനത്തിന് ഉദാര മനസ്സോടെ സ്ഥലം അനുവദിച്ചു നൽകിയ അബ്ദുൽ നാസ്സർ സാഹിബ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ ച് അലിക്കുട്ടി ഹാജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു 
ജില്ലാ ജനറൽ സിക്രട്ടരി പി. സിദ്ധീഖ് സ്വാഗതവും, ഓർഗനൈസിംങ്ങ് സെക്രട്ടരി യു.എ ബക്കർ നന്ദിയും പറഞ്ഞു.കിണറിന് സ്ഥലം സൗജന്യമായി നൽകിയ തിൻ്റെ രേഖ നാസർ സാഹിബ് സംസ്ഥാന കമ്മറ്റിക്ക് കൈമാറി.

Related News