കെ എൽ കുവൈറ്റിന്റെ കരുതൽ: രണ്ട് സഹോദരിമാർ നാടണഞ്ഞു.

  • 22/04/2024



കുവൈറ്റ് സിറ്റി: പ്രിയമോൾ ജോലിക്ക് പോകുന്ന സ്ഥലത്ത് വച്ച് കാലിൽ ടേബിൾ വീഴുകയും അങ്ങനെ ഉണ്ടായ മുറിവ് കരിയാതെ വരികയും ചെയ്ത സാഹചര്യത്തിൽ ഹോസ്പിറ്റലിൽ പരിശോധന നടത്തുമ്പോൾ ഡയബറ്റിസ് കൂടിയതായി കാണുകയും മുറിവ് ഉണങ്ങാതെ വരികയും മാസങ്ങളായിട്ട് ജോലിക്ക് പോകാൻ വയ്യാതെ റൂമിൽ കഴിയുകയും ചെയ്തിരുന്നു. നാട്ടിൽ വീട് പണിയുന്ന സമയത്ത് മൊബൈൽ കമ്പനിയിൽ നിന്നും മൊബൈൽ വാങ്ങിയിരുന്നു അതിന്റെ അടവുകൾ മുടങ്ങിയപ്പോൾ അതൊരു ഭീമമായ തുക ആവുകയും അതിനോടൊപ്പം തന്നെ വിസ പ്രശ്നം നേരിടുകയും ഉണ്ടായി അതേ തുടർന്ന് കെ എൽ കുവൈത്തിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ട്രാവൽ ബാൻ നീക്കം ചെയ്യാൻ വേണ്ടിയുള്ള തുക കുവൈറ്റിലെ പ്രൈവറ്റ് നഴ്സിംഗ് ഗ്രൂപ്പുകളിൽ നിന്നും സമാഹരിക്കുകയും കെ എൽ കുവൈറ്റിന്റെ മേൽനോട്ടത്തിൽ ആ ക്യാഷ് അടച്ച് ട്രാവൽ ബാൻ നീക്കം ചെയ്യുകയും കെ എൽ കുവൈറ്റിന്റെ പ്രതിനിധികൾ ആയിട്ടുള്ള സമീർ ഖാസീം, സിറാജ് കടയ്ക്കൽ, ഷാനവാസ് ബഷീർ ഇടമൺ എന്നിവരുടെ മേൽനോട്ടത്തിൽ എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാനുള്ള ഔട്ട്‌ പാസിന് വേണ്ടി ഇന്ത്യൻ എംബസിയെ സമീപിക്കുകയും അവർക്ക് ആ വിഷയം മനസ്സിലായതിന്‍റെ അടിസ്ഥാനത്തിൽ എമർജൻസിയായി വൈറ്റ് പാസ്പോർട്ട് ചെയ്യുകയും തുടർന്ന് സമീറിന്റെ മേൽനോട്ടത്തിൽ ബാക്കിയുള്ള പേപ്പർ വർക്കുകൾ ചെയ്യുകയും ഇന്ന്(22.04.2024) അവരെ നാട്ടിൽ അയയ്ക്കുകയും ചെയ്തു തുടർന്നുള്ള ചികിത്സയ്ക്ക് വേണ്ടി.

 ബിന്ദുവും ഇതുപോലെ തന്നെ വിസ പ്രശ്നം നേരിടുകയായിരുന്നു. തുടർന്നാണ് നാട്ടിൽ നിന്നും ബിന്ദുവിന്റെ ബന്ധുക്കൾ അച്ഛനെ അസുഖം കൂടുതലായി എന്നറിയിച്ചു കൊണ്ട് കെ എൽ കുവൈറ്റിന്റെ പ്രതിനിധിയായ സമീർ ഖാസീം ബന്ധപ്പെടുകയായിരുന്നു. പിന്നെ ഉടനെ തന്നെ ബിന്ദുവിന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയും ചെയ്തു. അച്ഛൻ മരണപെട്ടു എന്ന വാർത്ത അറിയാതെ ഈ സഹോദരിയും ഇന്ന് നാട്ടിലേക്ക് വിമാനം കയറുകയുണ്ടായി.

 ഇവർക്ക് നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ക്രമീകരണങ്ങൾ ഒരുക്കിയത് സർജിമോൻ, വിനയ് അനീഷ് എന്നിവരുടെ മേൽനോട്ടത്തിൽ ആയിരുന്നു.

സമീർ ഖാസീം , സിറാജ് കടയ്ക്കൽ, ഷാനവാസ്‌ ബഷീർ ഇടമൺ എന്നിവർ പ്രിയമോളെയും, ബിന്ദുവിനെയും എയർപോർട്ടിൽ എത്തിച്ചു യാത്രയ്ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും നൽകി. ഈ സഹോദരിമാർ കെ എൽ കുവൈറ്റിനോടും, ഇന്ത്യൻ എംബസി പ്രതിനിധികളോടും, സഹായങ്ങൾ നൽകിയ എല്ലാവരോടും പ്രത്യേകം നന്ദി പറഞ്ഞു യാത്രയായി.

Related News