43-മത് ക്വുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു

  • 22/04/2024


കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ - QHLC വിഭാഗം 43-മത് ക്വുർആൻ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു.




മർഹൂം അമാനി മൗലവിയുടെ ക്വുർആൻ പരിഭാഷ അടിസ്ഥാനമാക്കി സൂറത്തുൽ അൻആം 56 മുതൽ 90 വരെയുള്ള ആയത്തുകളാണ് പരീക്ഷക്കായി തെരഞ്ഞെടുത്തിട്ടുള്ളത്.

 2024, മെയ് 31വെള്ളിയാഴ്ച കുവൈത്തിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ചാണ് പരീക്ഷ നടത്തപ്പെടുക.

https://www.ayaathqhlc.com/43-quran-exam-registration.php

എന്ന ലിങ്കിലൂടെയോ, ayaathqhlc.com എന്ന സൈറ്റിലൂടെയോ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് KKIC ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

പരീക്ഷയുടെ ഹാൻബുക് ലഭിക്കാൻ KKIC യുനിറ്റ് ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

Related News