ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

  • 23/04/2024



കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റും (AJPAK) കേരള സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബും (KSAC) സംയുക്തമായി നടത്തുന്ന തോമസ് ചാണ്ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വോളിബോൾ ടൂർണമെന്റ് 2024 ഏപ്രിൽ 26, വെള്ളിയാഴ്ച രാവിലെ 6.30 മുതൽ KSAC വോളിബോൾ ഗ്രൗണ്ടിൽ (അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂളിന് സമീപം) വച്ച് നടത്തുന്നു.

വാശിയേറിയ മത്സരങ്ങൾ കാണുവാനും ആസ്വദിക്കുവാനും എല്ലാ വോളിബോൾ പ്രേമികളെയും, അബ്ബാസിയ KSAC വോളിബാൾ ഗ്രൗണ്ടിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

വിശദവിവരങ്ങൾക്ക് 99763871, 66659618, 98924602 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

Related News