കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട്

  • 24/04/2024

കുവൈത്ത് സിറ്റി:
കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .
അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു. കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു .
നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി .
മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Related News