കുവൈറ്റ് വയനാട് അസോസിസേഷൻ പിക്നിക് സംഘടിപ്പിച്ചു

  • 26/04/2024

  വേനൽ നിലാവ് -2024 എന്ന പേരിൽ കുവൈത്തിലെ വയനാട് അസോസിയേഷൻ അംഗങ്ങൾക്കായി പിക്നിക് സംഘടിപ്പിച്ചു. ഏപ്രിൽ 18-19 വ്യാഴം വെള്ളി ദിവസങ്ങളിൽ കബ്‌ദിൽ ശാലയിൽ 150 ഓളം ആളുകൾ പങ്കെടുത്ത പിക്നിക്കിൽ കുഞ്ഞു കുട്ടികൾ മുതൽ പ്രായമായവർക് വരെ മറക്കാൻ കഴിയാത്ത ഒരു അനുഭൂതി ഉണർത്തികൊണ്ട് വയനാടിന്റെ ശീതളിമയാർന്ന അന്തരീക്ഷം പോലെ ഈ മരുഭൂവിലും ഏവരുടെയും മനസിനുള്ളിൽ ചെറു ചാറ്റൽ മഴയുടെ നനവ് പടർത്തി ഒരു രാവും പകലും നീളുന്ന ആഘോഷങ്ങൾക് തുടക്കം കുറിച്ചു. ഇടവേളകളില്ലാതെ വൈവിധ്യവും,വ്യത്യസ്തതയുമാർന്ന ഗെയിമുകളും, പ്രോഗ്രാമുകളുമായി പങ്കെടുത്ത എല്ലാവരും ആടിയും പാടിയും ഉള്ളിലൊതുക്കിയ ജോലി ഭാരത്തെയും, മറ്റ്‌ മാനസിക പിടിമുറുക്കങ്ങൾക്കും നല്ലൊരു അയവ് വരുത്തി കിട്ടിയ അവസരം വിനിയോഗിച്ചു. 
പിക്നിക്കിനു പ്രസിഡണ്ട് ശ്രീ ജിനേഷ് ജോസും കൺവീനർ ശ്രീ ജിജിൽ മാത്യുവും മറ്റു കമ്മിറ്റിക്കാരും നേതൃത്വം നൽകി സെക്രട്ടറി ശ്രീ മേനിഷ് വാസ് സ്വാഗതവും ട്രഷറർ ശ്രീ അജേഷ് സെബാസ്റ്റ്യൻ നന്ദിയും അറിയിച്ചു. കൺവീനർ ശ്രീ ജിജിൽ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന വിവിധയിനം ഗെയിംസുകളും മറ്റു പ്രോഗ്രാമുകളും കൃത്യമായ ഇടവേളകളിൽ നാടൻ വിഭവങ്ങളടങ്ങിയ ഭക്ഷണങ്ങളും ആളുകളെ കൂടുതൽ ഉന്മേഷഭരിതരാക്കി. രക്ഷാധികാരി ശ്രീ ബാബുജി ബത്തേരിയും, മീഡിയ കൺവീനർ മുബറാക് കമ്പ്രത്, മറ്റ്‌ സംഘടന ഭാരവാഹികളും ആശംസകൾ അറിയിച്ചു സംസാരിക്കുകയും ചെയ്തു. എക്സികുട്ടീവ് അംഗങ്ങളും, പിക്നിക് കമ്മിറ്റി അംഗങ്ങളും ആദ്യാവസാനം പ്രോഗ്രാമിന്റെ വിജയത്തിനായി പ്രവർത്തിച്ചു. അഡ്വൈസറി ബോർഡ് മെമ്പേഴ്സും മുൻ ഭാരവാഹികളും പിക്നിക്കിൽ സന്നിഹിതരായിരുന്നു. ഏവരുടെയും സഹായ സഹകണങ്ങൾ കൊണ്ട് ഒരു വ്യത്യസ്ത അനുഭവം പങ്കെടുത്ത ഓരോ അംഗങ്ങളിലും എത്തിക്കുവാൻ സാധിച്ചു. തുടർന്നും ഇതുപോലുള്ള വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിക്കുകയും ചെയ്തു.

Related News