കുവൈത്ത് കെഎംസിസി സി എച്ച് ദിന ഫണ്ട്‌ കൈമാറി

  • 28/04/2024


കോഴിക്കോട്: കുവൈത്ത് കെ.എം.സി.സി റമളാനിൽ സി.എച്ച്. ദിനത്തിൽ സ്വരൂപിച്ച ഫണ്ട് കോഴിക്കോട് സി എച്ച് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി. ജനറൽ സെക്രട്ടറി ഷറഫുദീൻ കണ്ണേത്ത് സി എച്ച് സെന്റർ വോളന്റീർ ടീമിന്റെ സാന്നിധ്യത്തിൽ കോയ സാഹിബിന് കൈമാറി. കോഴിക്കോട് സി.എച്ച്. സെൻ്റർ പ്രസിഡന്റ് കോയസാഹിബ്‌ അധ്യക്ഷത വഹിച്ചു. സി.എച്ച്. സെൻ്റർ ജനറൽ സെക്രട്ടറിസിദ്ധീഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കുവൈത്ത് കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി സിറാജ് എരഞ്ചിക്കൽ, കുവൈത്ത് കെ.എം.സി.സി. സി.എച്ച്. സെൻ്റർ ചെയർമാൻ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, ഫൈസൽ കടമേരി, ഫൈസൽ ഹാജി, ഷബാദ് അത്തോളി ( ഷോമി) എന്നിവർ സംസാരിച്ചു. മുൻ പ്രസിഡൻ്റ് കെടിപി അബ്ദുറഹ്മാൻ, സലാം തരൂൽ, സമദ് കുറ്റിക്കാട്ടൂർ, നൗഷാദ് വെട്ടിച്ചിറ, മുജീബ് താനൂർ, ഹമീദ് മൂടാൽ, മജീദ് നന്ദി, ഷമീർ മെക്കട്ടായിൽ, വി.ടി.കെ. മുഹമ്മദ്, അഫ്സൽ പൂക്കോട്ടൂർ, മുജീബ് ഇടക്കണ്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു. ടി.പി മുഹമ്മദ് നന്ദി പറഞ്ഞു.

Related News