ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആർട്സ് ഫെസ്റ്റ് 2024 നു തുടക്കമായി

  • 30/04/2024


ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആർട്സ് ഫെസ്റ്റ് 2024 നു തുടക്കമായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച നടന്ന ഒന്നാം ഘട്ടം യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാധാകൃഷ്‍ണൻമാസ്റ്റർ ഉദ്ഘാടനം ചെയ്‌തു പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിന് ആർട്സ് സെക്രട്ടറി വിനോജ് കുമാർ സ്വാഗതവും ആർട്സ് കമ്മിറ്റി അംഗം രാജേഷ് ബാബു നന്ദിയും പറഞ്ഞു 

ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത് ഉപദേശക സമിതി അംഗം വിജയേഷ്‌ കെ വി വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ് ബാലവേദി ജോയിന്റ് സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു 
16 മത്സരങ്ങളിൽ ആയി നൂറ്റമ്പതോളം പേര് ഒന്നാം ഘട്ട മത്സരത്തിൽ പങ്കാളികൾ ആയി


മൂന്നൂറിലധികം ആളുകൾ പങ്കെടുക്കുന്ന നൃത്തമത്സരങ്ങൾ ഉൾപ്പെടുന്ന ഇരുപത്തൊമ്പതോളം മത്സരങ്ങൾ ഉള്ള രണ്ടാം ഘട്ടം മെയ്‌ 10 നു വിവിധ വേദികളിൽ ആയി അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ വെച്ചു നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു

Related News