കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

  • 19/05/2024


 കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിഭാഗതിൻ്റെ നേതൃത്വത്തിൽ ഫഹാഹീൽ സൂഖ് സബാഹ് സ്റ്റേഡിയത്തിൽ വെച്ചു കെകെഐസി യൂണിറ്റ് തല ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു..

ജൂനിയർ വിഭാഗത്തിൽ സാൽമിയ യൂണിറ്റ് വിജയികളായി. 

ഫർവാനിയ സൗത്ത് യൂണിറ്റ് റണ്ണേഴ്സ് ട്രോഫി നേടി.

സീനിയർ വിഭാഗം മത്സരത്തിൽ ഫർവാനിയ സൗത്ത് യൂണിറ്റ് ഒന്നാം സ്ഥാനവും മംഗഫ് യൂണിറ്റ് രണ്ടാം സ്ഥാനവും നേടി.

ജൂനിയർ വിഭാഗം ടോപ് സ്‌കോറിൽ നിദാൽ അബ്ദുള്ള (ഫർവാനിയ) യും ശാമിൽ സാൽമിയ മികച്ച ഗോൾ കീപ്പറായും തെരെഞ്ഞെടുക്കപ്പെട്ടു.

സീനിയർ വിഭാഗം ടോപ് സ്‌കോറിൽ ഉമർ മിഷാൽ ഫർവാനിയയും സഊദ്‌ മികച്ച ഗോൾ കീപ്പറുമായി.

വിജയികൾക്ക് കെകെഐസി വൈസ് പ്രസിഡന്റ് സി പി അബ്ദുൽ അസീസ്, ജനറൽ സെക്രെട്ടറി സുനാഷ് ഷുക്കൂർ മറ്റ് കേന്ദ്ര ഭാരവാഹികൾ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

Related News