ഇസ്‌ലാഹി സെന്റർ മെഡികെയർ രക്തദാന ക്യാമ്പ് നാളെ

  • 23/05/2024

കുവൈറ്റ്‌ സിറ്റി. കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ സോഷ്യൽ വെൽഫയർ - മെഡികെയർ വിഭാഗത്തിന്റെ കീഴിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. മെയ് 24 വെള്ളിയാഴ്ച ( നാളെ ) ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6 മണി വരെ സബാഹ് ഹോസ്പിറ്റലിന് സമീപത്തുള്ള ഷൈഖ സൽവ സ്റ്റം സെൽ സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. പ്രസ്തുത ക്യാമ്പിൽ രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ നേരിട്ട് എത്തിച്ചേരാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. വിശദ വിവരങ്ങൾക്ക് 97557018, 99392791,55806788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പത്രകുറിപ്പിൽ അറിയിച്ചു.

Related News