സാരഥി കുവൈത്ത് “സാരഥീയം@25” വാർഷിക ആഘോഷങ്ങളുടെ സ്വാഗത സംഘം രൂപികരിച്ചു

  • 28/05/2024



സാരഥി കുവൈത്ത്, രജത ജൂബിലി വർഷത്തിൽ സാരഥിയുടെ വാർഷിക ആഘോഷമായ “സാരഥീയം@25” എന്ന് നാമകരണം ചെയ്യപ്പെട്ട പ്രസ്തുത പരിപാടിയുടെ പ്രഥമ ആലോചനായോഗം മെയ് 24 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അബ്ബാസിയ ആർട്സ് സർക്കിളിൽ വെച്ചു നടന്നു. 

സാരഥി ജനറൽ സെക്രട്ടറി ജയൻ സദാശിവൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റിനുഗോപി ഏവരെയും സ്വാഗതം ചെയ്തു. സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത് പൊതുയോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സാരഥി രജതജൂബിലി ചെയർമാൻ സുരേഷ് കെ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷ പരിപാടികളെക്കുറിച്ചും, വളരെ വിപുലമായി നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്ന സാരഥീയം@25 പരിപാടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. 

കഴിഞ്ഞ 24 വർഷം കുവൈറ്റിലും കേരളത്തിലും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ മികവുറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറിയ സാരഥി, രജത ജൂബിലി നിറവിൽ എത്തി നിൽക്കുമ്പോൾ ഉപരിപഠനത്തിന് സഹായം ആവശ്യമുള്ള 25 കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം ചെയ്യുവാൻ പദ്ധതിയിടുന്നു.
രജതജൂബിലി വൈസ് ചെയർമാൻമാരായ ബിനു എം കെ, വിനീഷ് വിശ്വംഭരൻ, സിജു സദാശിവൻ, സുരേഷ് ബാബു എന്നിവർ വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു. 

വനിതാ വേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ട്രസ്റ്റ് സെക്രട്ടറി ജിതിൻദാസ്, ഉപദേശക സമിതി അംഗം സി എസ് ബാബു, സാരഥിയുടെ 16 പ്രാദേശിക സമിതികളുടെയും ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ട്രഷറർ ദിനുകമൽ ചടങ്ങിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.

Related News